1. ഋതു

    1. നാ.
    2. വിഷ്ണു
    3. ക്ലിപ്തകാലം, യാഗാദികർമങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള കാലം, നിയതമായ കാലഘട്ടം
    4. പ്രകൃതിയിലെ മാറ്റങ്ങളെയും കാലാവസ്ഥയെയും ആസ്പദമാക്കി സംവത്സരത്തിനു കൽപിക്കപ്പെടുന്ന വിഭാഗം
    5. സ്ത്രീരജസ്സ്, തീണ്ടാരി
    6. ഋതുകാലം, ഋതുകഴിഞ്ഞ് സന്താനോത്പാദനത്തിനുപറ്റിയ കാലം
    7. ആറ് എന്ന സംഖ്യ (ഋതുക്കൾ ആറ് ആകയാൽ)
    8. പ്രകാശം, ശോഭ
    9. ബ്രഹ്മപുത്രനും നിദാഘൻറെ ഗുരുവുമായ ഒരു ഋഷി
    10. ഒരുതരം അഞ്ജനം
    11. പന്ത്രണ്ടാമത്തെ മനു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക