1. ഋഷി

    1. നാ.
    2. ചന്ദ്രൻ
    3. രശ്മി
    4. വേദം
    5. വേദമന്ത്രങ്ങളുടെ കർത്താവ് അഥവാ ദ്രഷ്ടാവ്, സാക്ഷാത്കാരം സിദ്ധിച്ച കവി അല്ലെങ്കിൽ താപസൻ
    6. ഋഷിപ്രാക്തമായ മന്ത്രം
    7. ഏഴ് എന്ന സംഖ്യ (സപ്തർഷികൾ എന്നതിൽനിന്ന്)
    8. ഒരിക്കലും ഋതുവാകാത്ത സ്ത്രീ. ഉദാ: ഋഷഭി
    9. ഋഷിധർമങ്ങൾ (1. ബ്രഹ്മചര്യം, 2. സദാസത്യം, 3. ജപം, 4. ജ്ഞാനം, 5. നിയമം, 6. ധർമബോധം എന്നീ ഷഡ്ധർമങ്ങൾ)
  2. രാശി

    1. നാ.
    2. രാശിചക്രം
    3. കൂമ്പാരം
    4. കൂട്ടം, സമൂഹം
    5. ഗണിത ചിഹ്നങ്ങളാൽ സൂചിപ്പിക്കപ്പെടുന്ന സംഖ്യ
    6. (ജ്യോ.) രാശിചക്രത്തിൻറെ വിഭാഗങ്ങളിൽ ഒന്ന്
    7. ദിവസത്തിൻറെ വിഭാഗം
    8. ഒരു പഴയ നാണയം, പത്തുചക്രം മൂല്യമുള്ളത്
  3. രിഷ

    1. വി.
    2. നശിപ്പിക്കുന്ന
    3. ഉപദ്രവിക്കുന്ന, പീഡിപ്പിക്കുന്ന
  4. രുശ

    1. നാ.
    2. രുഷ, കോപം
  5. രുഷ

    1. നാ.
    2. കോപം
  6. രുഷാ

    1. അവ്യ.
    2. കോപത്തോടെ
  7. രുഷി

    1. നാ.
    2. ഋഷി
  8. രേഷ

    1. നാ.
    2. അലർച്ച
    3. ഓരിയിടൽ
    4. മൃഗത്തിൻറെ കരച്ചിൽ
  9. രോഷി

    1. നാ.
    2. രോഷമുള്ളവൻ
  10. ഋഷു

    1. വി.
    2. ശക്തിയുള്ള
    1. നാ.
    2. സൂര്യരശ്മി
    1. വി.
    2. ജ്ഞാനമുള്ള, ബുദ്ധിവൈഭവമുള്ള
    3. നിരന്തരം ചരിക്കുന്ന, അടുത്തുവരുന്ന
    1. നാ.
    2. തീജ്വാല, തീക്കൊള്ളി
    3. ഋഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക