1. എന്ന്2

    1. മു.വി.
    2. ഘടകമായി പ്രയോഗം. "പറഞ്ഞിട്ട്" എന്നതിൽ നിന്നു "ഇപ്രകാരം" എന്ന് അർത്ഥപരിണാമം. സംസ്കൃതത്തിലെ "ഇതി" എന്നതിനു തുല്യം. "എന്നു" എന്ന ഭൂതകാലരൂപം പുരുഷപ്രത്യയം ചേർത്തു "പറഞ്ഞു" എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു. "എന്നാൻ", "എന്നാൾ", "എന്നാർ" ഇത്യാദി പഴയരൂപങ്ങൾ കാണുക. പിന്നീട് "എൻ" ധാതുവിന് അർത്ഥസങ്കോചവും ഖിലത്വവും സംഭവിച്ചപ്പോൾ "എന്നുപറഞ്ഞു" എന്നപോലെ അർത്ഥം ആവർത്തിക്കുന്ന തരത്തിലുള്ള പ്രയോഗം നടപ്പിൽ വന്നു
    3. ഘടകം, അംഗാംഗിവാക്യങ്ങളെ ഘടിപ്പിക്കുന്നത്, പറഞ്ഞത് അന്വാഖ്യാനരീതിയിൽ ഉദ്ധരിക്കുമ്പോൾ, ഉദാ: അതവൻ കണ്ടു എന്നുപറഞ്ഞു, വില എന്ത് എന്നു ചോദിച്ചു. വിചാരിക്കുക, കരുതുക മുതലായ ക്രിയകൾക്കു മുമ്പ്, ഉദാ: ഇതു ഭാഗ്യം എന്നു വിചാരിക്കണം, ഒരു തമാശ എന്നു കരുതണം
    4. ആഖ്യാതമായി വരുന്ന "തീർച്ച, സത്യം, നിശ്ചയം" മുതലായ ശബ്ദങ്ങൾക്കുമുമ്പിൽ, ഉദാ: ഭാവി ശുഭം തന്നെ എന്നുതീർച്ച. അതങ്ങനെ സംഭവിക്കും എന്നു നിശ്ചയം
    5. പറഞ്ഞിട്ട്, കരുതിയിട്ട്, ചെയ്തിട്ട് എന്ന അർത്ഥത്തിൽ
    6. പറയപ്പെടുന്നത്, ഉദാ: എന്നത്, എന്നുള്ളത്, എന്നകൃത്യം
    7. ചില അവ്യയരൂപങ്ങളുടെ അന്തമായിനിൽക്കുന്ന ശബ്ദം, ഉദാ: പെട്ടെന്ന്, ചട്ടെന്ന് (താരത.) സം. ഝട്-ഇതി
    8. സമുച്ചയപ്രത്യയം ചേർത്ത് "എന്നും", ഉദാ: നല്ലതെന്നും ചീത്തയെന്നും ഉള്ള വിവേചനം
    9. "ഏ" എന്ന അവധാരകപ്രത്യയം ചേർത്ത് "എന്നേ" എന്നു രൂപം. എന്നുതന്നെ, എന്നുമാത്രമേ, ഉദാ: ഞാൻ വരുന്നില്ല എന്നേ പറഞ്ഞുള്ളു
    10. "ഓ" എന്ന നിപാതംചേർത്തു ചോദ്യാർഥത്തിലും വിലല്പാർഥത്തിലും പ്രയോഗം. ചോദ്യാർഥത്തിൽ, ഉദാ: തരാമെന്നോ പറഞ്ഞത്? വികല്പാർഥത്തിൽ, ഉദാ: വരാമെന്നോ വരികയില്ലെന്നോ പറഞ്ഞത്
  2. എന്ന്1

    1. അവ്യ.
    2. ഏതുകാലത്ത്, ഏതുദിവസം. ഉദാ: ഇനി എന്നു കാണാം?
  3. എന്ന1

    1. ഭൂ.പേ.
    2. ഘടകമായി പ്രയോഗം
    3. പറഞ്ഞതരത്തിലുള്ള, നിർദിഷ്ടരീതിയിലുള്ള. ഇന്നപ്രകാരത്തിലുള്ള. ഉദാ: ദശരഥൻ എന്ന രാജാവ്, അയോധ്യ എന്ന നഗരം
  4. എന്ന2

    1. വി.
    2. (സാർവനാമികം) എന്ത്, ഏത്, ഏതുപ്രകാരത്തിലുള്ള, ഇന്ന
  5. എന്നെ

    1. നാ.
    2. "എൻ" (ഞാൻ) എന്നതിൻറെ പ്രതിഗ്രാഹികാവിഭക്തിയിലെ ഏ.വ. രൂപം
  6. എന്നേ1

    1. അവ്യ.
    2. എത്രയോകാലമായി, വളരെ നേരത്തേ, വളരെക്കാലം മുമ്പുമുതൽക്കേ. ഉദാ: എന്നേതുടങ്ങിയുള്ള മൈത്രി, എന്നേ പൊയ്പ്പോയി
  7. എന്നേ2

    1. അവ്യ.
    2. എന്നുമാത്രമേ
  8. എന്നേ3

    1. വ്യാ.
    2. ദു:ഖം, സന്തോഷം, ആശ്ചര്യം മുതലായവ ദ്യോതിപ്പിക്കുന്നത്
  9. എന്നോ

    1. -
    2. ചോദ്യവാചി, അങ്ങനെയോ? മുൻപു പറയുകയോ സൂചിപ്പിക്കുകയോ ചെയ്തത്
    3. ഏതുകാലത്താണോ
  10. എന്നു

    1. ക്രി. ഭൂ.രൂ.
    2. പറഞ്ഞു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക