1. ഏകക

    1. വി.
    2. തനിച്ചുള്ള, ഒറ്റയായ, ഏകമായ
    3. അനന്യമായ, അതുതന്നെയായ
  2. ഇശയ്ക്കുക, ഇയയ്ക്കുക, ഏക്കുക

    1. ക്രി.
    2. (തടിക്കഷണങ്ങളേയോ തുണിക്കഷണങ്ങളേയോ മറ്റോ തമ്മിൽ) കൂട്ടിച്ചേർക്കുക
  3. ഏകുക

    1. ക്രി.
    2. പറയുക
    3. നൽകുക, കൊടുക്കുക
    4. ആജ്ഞാപിക്കുക, കൽപ്പിക്കുക, നിയോഗിക്കുക, നിർദേശിക്കുക
    5. അനുജ്ഞനൽകുക, സമ്മതിക്കുക
    6. പ്രതിജ്ഞചെയ്യുക
    7. ശുഭാശംസചെയ്യുക, അനുഗ്രഹിക്കുക
    8. അയയ്ക്കുക, വിടുക (ശരമെന്നപോലെ)
  4. ഏകൈക

    1. വി.
    2. ഓരോന്നായ, ഓരോന്നോരോന്നായിട്ടുള്ള, ഓരോരോ
  5. ഏക്കുക, ഏയ്-

    1. വ്യാക.
    2. ഒരു അനുപ്രയോഗം, വിനയം, അനുനയം, ഉപചാരം, സംഭാവ്യത ഇത്യർഥങ്ങളിൽ
  6. ഏകാകി

    1. നാ.
    2. താനേയുള്ളവൻ, ഒറ്റയ്ക്കുള്ളവൻ, വേറാരും കൂടെയില്ലാത്തവൻ, ഏകൻ. (സ്ത്രീ.) ഏകാകിനി
  7. എക്കുക

    1. ക്രി.
    2. കുന്നിക്കുക
    3. ഉയരുക, പന്തുപോലെ കുതിച്ചു പൊങ്ങുക, പൊന്തുക
    4. എത്തിവലിയുക, കുന്തിച്ചുനിൽക്കുക
    5. ഞെട്ടിപ്പിൻവാങ്ങുക
    6. നാറുക
    7. എക്കിളിടുക, വയറൊട്ടിക്കുക. (പ്ര.) എക്കിവലിക്കുക = വാരിയെല്ലുകൾ പൊങ്ങുകയും താഴുകയും ചെയ്യത്തക്കവണ്ണം വേഗത്തിൽ ശ്വാസോച്ഛ്വാസം ചെയ്യുക
    8. പഞ്ഞിയോ രോമമോ ഉടക്കുതീർത്തു ശരിയാക്കുക. (പ്ര.) പരുത്തി എക്കുന്ന വില്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക