1. ഏകാദശം

    1. നാ.
    2. പതിനൊന്ന് (പ്ര.) ഏകാദശദ്വാരങ്ങൾ = ശരീരത്തിലുള്ള പതിനൊന്നു ദ്വാരങ്ങൾ. ഏകാദശപൂജാസ്ഥാനങ്ങൾ = സൂര്യൻ, അഗ്നി, വിപ്രൻ, ഗോക്കൾ, വൈഷ്ണവൻ, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്, സർവഭൂതങ്ങൾ. ഏകാദശരുദ്രന്മാർ = പതിനൊന്നു രുദ്രന്മാർ, ശിവൻറെ അംശാവതാരങ്ങൾ. ഏകാദശേന്ദ്രിയങ്ങൾ = അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമേന്ദ്രിയങ്ങളും മനസ്സും (ശ്രാത്രം, ത്വക്ക്, ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം എന്നിവയും വാക്, പാണി, പാദം, പായു, ഉപസ്ഥം എന്നിവയും മനസ്സും)
  2. ഏകദേശം

    1. നാ.
    2. ഒരുദേശം, ഒരു സ്ഥലം (പ.മ)
    3. ഒരു ഭാഗം, ഒരംശം, ഒരുപക്ഷം
    1. അവ്യ.
    2. മിക്കവാറും, ഏറെക്കുറെ, ഒട്ടൊക്കെ, കുറച്ച്, അൽപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക