1. ഏട

    1. വി.
    2. അംഗഭംഗംവന്നതോ മുടന്തുള്ളതോ. "ഏടയ്ക്കും മോഴയ്ക്കും ചുങ്കം ഇല്ല" (പഴ.)
    3. വളർച്ചനിന്നതോ മുരടിച്ചതോ
    4. വിടർന്ന
  2. എടി, എടീ

    1. -
    2. എടാ എന്നതിൻറെ സ്ത്രീലിംഗരൂപം, സംബോധന
    3. സ്ത്രീകളെ നിന്ദയോടെ അഭിസംബോധനചെയ്യുമ്പോൾ പ്രയോഗിക്കുന്ന പദം
  3. ഏറ്റ്2

    1. അവ്യ. മുന്‍വിന.
    2. കൊണ്ടിട്ട്, തട്ടിയിട്ട്
    3. കൈക്കൊണ്ടിട്ട്, സമ്മതിച്ചിട്ട്
    4. എഴുന്നേറ്റ്
    5. നേരിട്ടിട്ട്, എതിർത്തിട്ട്
  4. ഇടക്കലാശം, എട-

    1. നാ.
    2. (കഥകളി) ഒരു താളവട്ടം കഴിയുമ്പോഴുള്ള കലാശം
  5. ഇടപ്പണം, എട-

    1. നാ.
    2. ഇടനിലക്കാരന് കൊടുക്കുന്ന പണം
  6. എട1

    1. നാ.
    2. ഇട
  7. എട2

    1. -
    2. "എടാ" എന്നതിൻറെ ഹ്രസ്വരൂപം.
  8. എടാ1

    1. -
    2. എടൻ എന്നതിൻറെ സംബോധന. (എടൻ എന്ന രൂപം പ്രയോഗത്തിൽ ഇല്ല.) പോടാ (പോ-എടാ), വാടാ (വാ-എടാ), താടാ (താ-എടാ)
    3. വ്യാ. വെറുപ്പോ ആശ്ചര്യമോ സൂചിപ്പിക്കുന്നത്
  9. എട്

    1. നാ.
    2. ഏറ്
    3. അടി, തല്ല്
    4. കെണി, കുരുക്ക്
    5. അലക്ക്, മുണ്ട് അലക്കൽ, മുണ്ട് കല്ലിൽ അടിക്കൽ. "വെടുത്തേടന് എറ്റ് കഴിഞ്ഞിട്ട് പെണ്ണുകെട്ടൻ ഒക്കുകയില്ല" (പഴ.)
    6. വെള്ളം തളിക്കൽ, വണ്ണാൻ നടത്തുന്ന ഒരു ചടങ്ങ് (ഒരു കുട്ടി ജനിച്ചതിൻറെ മൂന്നാംദിവസവും പുലയുടെ ഏഴാം ദിവസവും) (പ്ര.) എറ്റും മാറ്റും = വെളുപ്പിച്ച തുണിയും അഴുക്കായ തുണിയും
  10. ഏട്

    1. നാ.
    2. പൂവ്
    3. ഇതൾ
    4. (എഴുതുവാനായി വാർന്നുമുറിച്ച) പനയോല
    5. പുസ്തകത്തിൻറെ വശം, പുസ്തകത്തിൻറെ താൾ
    6. പുസ്തകം, ഗ്രന്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക