1. ഏടുക

    1. ക്രി.
    2. ഏയ്ക്കുക, ചേർത്തുകെട്ടുക, തയ്ച്ചുചേർക്കുക
  2. എറ്റുക

    1. ക്രി.
    2. അടിക്കുക, പ്രഹരിക്കുക
    3. ഊക്കോടെ തെറിപ്പിക്കുക, തെറ്റാലികൊണ്ടോ കവിണകൊണ്ടോ മറ്റോ ചാട്ടുക, ചാണ്ടുക
    4. വെള്ളം എന്നപോലെ തെറിപ്പിക്കുക, തളിക്കുക
    5. അലക്കുക, മുണ്ടിലെ അഴുക്കു കളയാൻ വെള്ളത്തിൽ മുക്കി കല്ലിലോ മറ്റോ അടിക്കുക
  3. ഏറ്റുക

    1. ക്രി.
    2. മുകളിലേക്കു കയറ്റുക, ഉയർത്തുക, പൊക്കുക, പൊക്കിവയ്ക്കുക. ഉദാ: കൊടിഏരുക, കുന്നിൻപുറത്ത് ഏറുക
    3. കയറ്റുക (വള്ളത്തിൽ, തേരിൽ, കപ്പലിൽ എന്നപോലെ)
    4. ചുമത്തുക, ആരോപിക്കുക (കുറ്റം എന്നപോലെ)
    5. കൂട്ടുക, വർധിപ്പിക്കുക (കരം, വില മുതലായവപോലെ)
    6. പെരുക്കുക, ഗുണിക്കുക
    7. (തെങ്ങോ പനയോ) ചെത്തുക
    8. തീ കൊളുത്തുക, കത്തിക്കുക
  4. കയറ്റുക, കേറ്റുക, ഏറ്റുക

    1. ക്രി.
    2. പൊക്കത്തിലാക്കുക, പൊക്കിവയ്ക്കുക, ഉയർന്നിരിക്കത്തക്ക നിലയിലാക്കുക
    3. കൂട്ടുക, വർധിപ്പിക്കുക
    4. കെട്ടിപ്പൊക്കുക
    5. പ്രവേശിപ്പിക്കുക, കടത്തുക, ഉള്ളിൽചെലുത്തുക, നിറയ്ക്കുക
    6. ഉരുണ്ടുമുകളിലാകത്തക്കവണ്ണം പ്രവർത്തിക്കുക, മുകളിൽ ആക്കുക
    7. തിരുകിയോ കുത്തിയോ ഉള്ളിൽക്കടത്തുക
    8. പിടിപ്പിക്കുക, പറ്റിക്കുക (തുണികളിൽ ചായം എന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക