1. ഏട്ട്

    1. നാ.
    2. ഹെഡ്കോൺസ്റ്റബിൾ എന്നതിൻറെ സങ്കുചിതരൂപം. (ഹെഡ്>ഹേഡ്>ഏട്ട്)
  2. എട്ട്

    1. -
    2. നാമമായും വിശേഷണമായും പ്രയോഗം. ഏഴുകഴിഞ്ഞുള്ള അക്കം "8" സമ്മസത്തിൽ പൂർവപദമായി നിൽക്കുമ്പോൾ "എൺ" എന്നും രൂപം. ഉദാ: എൺപത്, എണ്ണൂറ്, എണ്ണായിരം. എന്നാൽ, എട്ടുകാലി, എട്ടുവീടർ എന്നപോലെയും കാണാം. ഉത്തരപദമായാൽ എട്ട് എന്നുതന്നെ. ഉദാ: പതിനെട്ട്, നൂറ്റെട്ട്. (പ്ര.) എട്ടുംപൊട്ടുംതിരിയാത്ത = യാതൊന്നും അറിയാത്ത. കാശിനെട്ട് = ഒരു ചില്ലിക്കാശിന് എട്ടുകിട്ടത്തക്കവണ്ണം വിലകുറഞ്ഞത്, നിസ്സാരം.
  3. ഏട്ട

    1. നാ.
    2. ജ്യേഷ്ഠാഭഗവതി, മൂതേവി
    3. (ആല) ഐശ്വര്യം കെട്ടവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക