1. ഏഡം

    1. നാ.
    2. ഒരിനം ആട്. (സ്ത്രീ.) ഏഡി
  2. എടം

    1. -
    2. ഇടം.
  3. ഏടം

    1. നാ.
    2. രഹസ്യം
    3. എടം, ഇടം
    4. സ്ഥിതി, അവസ്ഥ, വസ്തുത, സങ്ങതികളുടെ കിടപ്പ്, കാര്യം
    5. സമയം
    6. നിത്യവൃത്തി, ഉപജീവനം
    7. കഴിവ്, കെൽപ്പ്
    8. എടം, പ്രഭുഗൃഹം, കൊട്ടാരം
    9. രാജാവ്, സ്ഥാനം, മൂപ്പുമുറ
  4. ഏറ്റം1

    1. നാ.
    2. കയറൽ, ആരോഹണം, മുകളിലേക്കുപോകൽ
    3. കയറ്റം, തേരി, മേട്
    4. അഭിവൃദ്ധി, ആധിക്യം, കൂടുതൽ
    5. വേലിയേറ്റം
    6. അധികമുള്ളത്. ഉദാ: ഏറ്റരി
    7. കടന്ന പ്രവൃത്തി, കടുംകൈ, അതിക്രമം. ഉദാ: വേക്കേറ്റം, കയ്യേറ്റം
    8. വള്ളിച്ചെടികൾക്കു പടർന്നു കയറാൻ കെട്ടുന്ന കയറോ മറ്റോ
    9. തുലാദണ്ഡം, ഏത്തം
  5. ഏറ്റം2

    1. അവ്യ.
    2. അധികം, വളരെ, ഏറ്റവും
  6. എട്ടാം

    1. വി.
    2. എട്ടെണ്ണത്തിൽ ഒടുവിലത്തെ (പ്ര.) എട്ടാമത്, എട്ടാമത്തെ, എട്ടാമത്തേത്, എട്ടാമൻ
  7. എടവ്, എടം

    1. നാ.
    2. എടുപ്പ്, കെട്ടിടം
  8. ഇടം1, എടം, ഏടം

    1. നാ.
    2. സ്ഥലം, സ്ഥാനം. ഉദാ: ഇരിക്കാൽ ഇടം, താമസിക്കാൻ ഇടം
    3. വീതി, വലുപ്പം, വിസ്താരം
    4. (ജ്യോ.) രാശിചക്രത്തെ പന്ത്രണ്ടായി ഭാഗിച്ചതിൽ ഓരോന്നും, ഭാവം, രാശി (അവയ്ക്കു ക്രമത്തിൽ ഒന്നാമിടം, രണ്ടാമിടം എന്നിങ്ങനെ സംജ്ഞ)
    5. ഭാഗം, വശം, സംഗതി, കാര്യം
    6. സന്ദർഭം, അവസരം, സൗകര്യം
    7. വീട് (ഇടപ്രഭുക്കന്മാരുടെയും മറ്റും), രാജധാനി
    8. തായ്വഴി, ശാഖ. ഉദാ: ഇളയിടത്തുസ്വരൂപം
    9. ഇടതുവശം, ഇടംവലം നോക്കാതെ എന്നരീതിയിൽ അവ്യയമായും പ്രയോഗം. ഇടങ്കൈ, ഇടങ്കണ്ണ് എന്നപോലെ വിശേഷണമായും
  9. എടത്തിൽ, എടം

    1. നാ.
    2. ജന്മികളായ നായന്മാരുടെ ഭവനം, നായർ പ്രഭുഗൃഹം, എടത്തുംപടി
  10. ഇരിപ്പിടം, -എടം

    1. നാ.
    2. ഇരിക്കുന്നസ്ഥലം, വാസസ്ഥാനം, വീട്
    3. ആസനം, പീഠം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക