1. ഏനം1

    1. നാ.
    2. തരം, സൗകര്യം, സുഖം (മതി)
    3. കഴിവ്, മതിയായിരിക്കൽ
    4. ഒരുക്കം, തയ്യാറ്
  2. ഏനം2

    1. നാ.
    2. ഉപകരണം
    3. കള്ളുപകർന്നു കുടിക്കാനുള്ള പനയോലക്കുമ്പിൾ
    4. കമ്പിവലയോടുചേർത്തു കെട്ടുന്ന കയറ്റുവല
  3. ഏനം3

    1. സ.നാ.
    2. പ്ര.പു., പും, ദ്വിതീയാ, ഏ.വ. ഇവനെ, ഇയാളെ (സ്ത്രീ.) ഏനാം
  4. ഏനാം

    1. സ.നാ.
    2. പ്ര.പു.സ്ത്രീ, ഏ.വ. ഇവളെ
  5. എനം

    1. നാ.
    2. ഇനം
  6. ഏണം3

    1. വ്യാക.
    2. വേണ്ടും, വേണം, -ഏണം, അണം എന്നു രൂപപരിണാമം. ഉദാ: കേൾക്കേണം, ചെയ്യേണം
  7. ഏണം1

    1. നാ.
    2. (ജ്യോ.) മകരം രാശി
    3. ഒരുവക മാൻ, കറുത്തമാൻ, കൃഷ്ണമൃഗം. (സ്ത്രീ.) ഏണി
  8. ഏണം2

    1. നാ.
    2. ഉറപ്പ്, സ്ഥിരത, ബലം
    3. സൗന്ദര്യം, ഭംഗി
  9. എണ്ണം

    1. നാ.
    2. വിലമതിപ്പ്
    3. ഒന്ന്, രണ്ട്, മൂന്ന് - എന്നിങ്ങനെ എത്ര (ഇത്ര) എന്നു കണക്കാക്കൽ, എണ്ണിത്തിട്ടപ്പെടുത്തിയത്, സംഖ്യ
    4. ഉരു, ഉരുപ്പടി
    5. തുക
    6. നിനവ്, ആശയം, വിചാരം, വിശ്വാസം
    7. സംഗതി, കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക