1. ഏന്ത്

    1. -
    2. "ഏന്തുക" എന്നതിൻറെ ധാതുരൂപം.
  2. ഏന്ത്

    1. നാ.
    2. ഏന്തൽ, മുടന്ത്
  3. എന്താ, എന്തോ

    1. വ്യാ.
    2. "എന്താണ്" എന്നതിൻറെ സങ്കുചിതരൂപം, വിനയദ്യോതകമായി വിളികേൾക്കാൻ ഉപയോഗിക്കുന്ന ശബ്ദം. "എന്തിനാണു വിളിക്കുന്നത്, വിളിച്ചതുകേട്ടു" എന്ന അർത്ഥത്തിൽ
    3. എന്താണ്?
    4. എന്തുവേണം? എന്തിനാണ്?
    5. എന്തുകൊണ്ട്?
    6. അങ്ങനെയല്ലേ? എന്തിന്?. എന്ത് എന്നതിൻറെ ഉദ്ദേശികാവിഭക്തിരൂപം
    1. അവ്യ.
    2. ഏതുകാര്യത്തിനുവേണ്ടി, എന്ത് ഉദ്ദേശിച്ച്, എന്തുകൊണ്ട്
  4. എനത്

    1. വി.
    2. എന്റേത്
  5. എന്ത്

    1. സ.നാ.
    2. ചോദ്യാർഥം, ഒന്ന് ഇന്നതെന്നോ ഇന്നതരത്തിൽ ഉള്ളതെന്നോ അറിയാൻവേണ്ടി ചോദിക്കുമ്പോൾ പ്രയോഗിക്കുന്ന സർവനാമശബ്ദം. "എ" എന്ന ചുട്ടെഴുത്തിനോട് അനുനാസികംചേർന്ന നപുംസകരൂപം. എ-ന്-ത് = എന്ത്
    3. ഏതുകാരണവശാൽ, എന്തുകൊണ്ട്
    4. എത്ര, എത്രമാത്രം
    5. വ്യാക്ഷേപകസർവനാമമായും പ്രയോഗം. ഉദാ: എന്തുപറയുന്നുവോ അങ്ങനെതന്നെ
    6. വ്യാ. ആലോചന, അത്ഭുതം മുതലായ അർത്ഥങ്ങൾ ദ്യോതിപ്പിക്കുന്നത്
    7. നാമവിശേഷണമായും പ്രയോഗം. (പ്ര.) ആരെന്തു പറഞ്ഞാലെന്ത്? എന്തു ചെയ്താലും അതു നടത്തണം. എന്തെന്നില്ലാതെ = പറഞ്ഞറിയിക്കാൻ നിവൃത്തിയില്ലാത്തവണ്ണം വളരെയധികം
  6. ഏനാതി2

    1. നാ.
    2. പടനായകൻ. ഏനാതിമംഗലം = ഒരു സ്ഥലപ്പേര്
  7. ഏനാതി1

    1. നാ.
    2. ക്ഷുരകൻ
    3. ചാന്നാന്മാരിൽ ഒരു വിഭാഗം
  8. എന്തേ

    1. -
    2. "ഏ" അവധാരകം, ചോദ്യാർഥം ഉറപ്പിക്കാനും. എന്ത്, എന്തുകൊണ്ട്? എന്താണ്? എങ്ങനെ?.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക