1. എണ്ണ്, എൺ

    1. നാ.
    2. എണ്ണം, സംഖ്യ. ഉദാ: എണ്ണറ്റ, എണ്ണമില്ലാത (-ത്ത), എണ്ണേറുക
    3. കണക്ക്
  2. എൺ2, എണ്ണ്

    1. നാ.
    2. എണ്ണം, സംഖ്യ
  3. ഏൻ3

    1. -
    2. ഏതേനും, ഏങ്ങേനും = "ആനും".
  4. എൻ1

    1. -
    2. "എന്നുക" എന്നതിൻറെ ധാതുരൂപം.
  5. എൻ2

    1. സ.നാ.
    2. ഉത്തമപുരുഷസർവനാമശബ്ദത്തിൻറെ പ്രതിഗ്രാഹികാവിഭക്തികളിലെ പ്രാതിപദികഭാഗം, നിർദേശികാവിഭക്തിയിൽ "എൻ" ദീർഘിച്ച് "ഏൻ" എന്നു രൂപം പാമരഭാഷയിൽ, (ഞാൻ എന്നതിൻറെ ആദിരൂപം ഇതായിരുന്നു)
    3. എൻറെ എന്ന അർത്ഥത്തിൽ. ഉദാ: "എന്നച്ഛൻ", "എന്നമ്മ"
    4. ക്രിയകളോടുചേരുന്ന ഉത്തമപുരുഷ ഏ.വ.പ്രത്യയം. സാധാരണ "ഏൻ" എന്നു ദീർഘിച്ചുനിൽക്കും, ചിലപ്പോൾ "അൻ" എന്നും
  6. ഏനാ

    1. -
    2. ഒരു സംബോധനപദം.
  7. ഏൻ1

    1. സ.നാ. ഉ. പു. ഏ.വ.
    2. ഞാൻ
    3. ഉത്തമപുരുഷ ഏകവചനപ്രത്യയം. (ക്രിയകളോടു ചേർത്തു പ്രയോഗം)ഇപ്പോൾ അപൂർവമായി കവിതകളിൽ മാത്രം പ്രയോഗം
    4. നിഷേധവാചകക്രിയകളോടുചേർന്നു ശീലഭാവിയിൽ രൂപം. ഉദാ: കാണേൻ, ചെയ്യേൻ = ഞാൻ കാണുകയില്ല, ഞാൻ ചെയ്യുകയില്ല
  8. ഏൻ2

    1. അവ്യ.
    2. എന്ത്, എന്തുകൊണ്ട്, എങ്ങനെ
  9. എനേ

    1. വ്യാ.
    2. ആശ്ചര്യം മുതലായവയെ ദ്യോതിപ്പിക്കുന്നത്
  10. ഏനേ2

    1. -
    2. "ഉം" ചേർന്ന് "ഏനെയും", "ഏനേം", "ഏനും" എന്നും രൂപങ്ങൾ. (വ്യാക.) ഒരു പ്രത്യയം. സംഭവ്യാർഥത്തിൽ (ചെയ്യുമായിരുന്നു എന്ന അർത്ഥത്തിൽ) ഭൂതകാലക്രിയാ രൂപത്തോടു ചേരുന്നത്. ഉദാ: കണ്ടേനേ = കാണുമായിരുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക