1. ഇരപ്പാളി, എര-

    1. നാ.
    2. ഇരക്കുന്നവൻ, യാചകൻ, തെണ്ടി
    3. ചീത്തആൾ, ഇരപ്പാളിത്തനം = ഇരപ്പാളിയുടെനില, തെണ്ടിയുടെ സ്വഭാവം, ഇരപ്പാളിത്തരം
  2. ഇരവൽ, എര-

    1. നാ.
    2. വായ്പ, കടംവാങ്ങൽ
  3. എരി1

    1. -
    2. "എരിയുക" എന്നതിൻറെ ധാതുരൂപം.
  4. എരി2

    1. വി.
    2. എരിയുന്ന, ഉദാ: എരികനൽ, എരികൊള്ളി, എരിതീയ്, എരിവെയിൽ ഇത്യാദി (സമാസത്തിൽ)
  5. എരി3

    1. നാ.
    2. കോപം
    3. അഗ്നി
    4. ഉഷ്ണം
    5. മുളകും മറ്റും വായിലിട്ടു ചവച്ചാൽ ഉണ്ടാകുന്ന രസം, എരിവുള്ള സാധനം, ഉദാ: എരിയുള്ള കൂട്ടാൻ, എരിയും പുളിയും
    6. കത്തൽ, ജ്വലനം
    7. അഗ്നിദേവൻ (മ.മ.)
    8. ദുശ്ശാഠ്യം, വാശി, ദുർവാശി. (പ്ര.) എരികേറ്റുക = ഉത്സാഹിപ്പിക്കുക, നുണപറഞ്ഞ് അടിപിടിക്കും മറ്റും പ്രരിപ്പിക്കുക, ചൊടിപ്പിക്കുക
    9. വാൽനക്ഷത്രം
  6. എരു1

    1. നാ.
    2. എരിവ്
  7. എരു2

    1. നാ.
    2. വളം, ഉരം
  8. ഏറ്2

    1. നാ.
    2. കാള (പ.മ.) ഉദാ: ഏർ, എരുത്
    3. ആൺസിംഹം
    4. (ജ്യോ.) ഇടവം രാശി, കാളയുടെ ചിഹ്നം ഉള്ളത്
    5. ഏര്, ജോടി (കാളയോപോത്തോ)
  9. ഏരി

    1. നാ.
    2. ഒരുതരം മീൻ
    3. കൃഷിക്കുവേണ്ടി വെള്ളം തിരിക്കാനുള്ള വലിയ കുളം. ഉദാ: നാഗർകോവിൽ പുത്തേരി
    4. വരമ്പ്, തിണ്ട്, വാരം. (പ്ര.) ഏരിമാടുക = വരമ്പു മാടുക
    5. കാളയുടെ ഉപ്പുടി
    6. വരമ്പുറപ്പിക്കാൻ നാട്ടുന്ന കോൽ, ഏരിക്കാൽ
  10. ഏർ1

    1. നാ.
    2. ഉഴവുമാട്, കാള
    3. ഇണ, ജോടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക