1. ഒളി1

    1. -
    2. "ഒളിക്കുക" എന്നതിൻറെ ധാതുരൂപം.
  2. ഒളി2

    1. -
    2. "ഒളിയുക" എന്നതിൻറെ ധാതുരൂപം.
  3. ഒളി3

    1. നാ.
    2. മറവ്
    3. രഹസ്യവ്യാപാരം
    4. നായാട്ടുകാർ മറഞ്ഞിരിക്കാൻ തയ്യാറാക്കുന്ന സ്ഥലം, ഒളിക്കുടിൽ, ഒളിപ്പള്ളി, ഒളിമറ
  4. ഒളി4

    1. നാ.
    2. ചന്ദ്രൻ
    3. സൂര്യൻ
    4. കീർത്തി
    5. കാന്തി, പ്രകാശം
  5. ഓളി1

    1. നാ.
    2. ഓലി, ഓരി, കൂവൽ, നിലവിളി. (പ്ര.) ഓളിയാട്ടൽ = ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ചു കൃഷിസ്ഥലത്തുനിന്നു പക്ഷികളെ ഓടിക്കൽ
    3. തത്തയെപ്പോലെ ആകൃതിയും നിറവുമുള്ള ഒരുതരം പക്ഷി, കൃഷിക്കു ശല്യംചെയ്യുന്നത്. (പ.മ.) ഓളിക്കാമ്പ് = നെൽക്കതിരിൻറെ അടിഭാഗം. കിളികൾ (ഓളികൾ) നൽക്കതിരുകൾ കൊണ്ടുപോകുന്നത് ഈ അടിഭാഗം മുറിച്ചുകൊണ്ടാണത്ര
    4. വീതികുറഞ്ഞ് നീളത്തിൽകിടക്കുന്ന പറമ്പ്
    5. ഒരുതരം ഇത്തിൾ. ഉദാ: ഓളികയറിയ മരം പോലെ (പ.മ.)
    6. വിഷയാസക്തൻ
  6. ഓളി2

    1. സ.നാ.
    2. (ബഹുമാനസൂചകം)അവിടുന്ന്, അങ്ങ് (പ.മ.)
  7. ഓള്

    1. സ.നാ.
    2. ഒരാൾ, സ്ത്രീ, ഭാര്യ
  8. ഓൾ

    1. സ.നാ. പ്ര.
    2. പേരെച്ചത്തിനോട് ഒരു പ്രത്യയം എന്നപോലെ ചേരും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക