1. ഓത2

    1. വി.
    2. നെയ്ത. "ഓതപ്രാത" നോക്കുക
  2. ഓത1

    1. നാ.
    2. സമുദ്രം
  3. ഒത്ത

    1. വി. ഭൂ.പേ.
    2. യോജിച്ച, ചേർച്ചയുള്ള, അനുസരിച്ച, തക്ക
    3. തുല്യമായ, സദൃശമായ
    4. ചേർന്ന, കൂടിയ, ഉള്ള
    5. നിരപ്പുള്ള
    6. ശരിയായ
    7. പൂർണതയുള്ള, തികഞ്ഞ, മുഴുപ്പുള്ള, വേണ്ടപോലെ പുഷ്ടിയുള്ള. (പ്ര.) ഒത്തത്, ഒത്തവൻ, ഒത്തവൾ, ഒത്തപോലെ, ഒത്തവണ്ണം, ഒത്തപ്പോൾ ഇത്യാദി
  4. ഒത്ത്1

    1. അവ്യ. മുന്‍വിന.
    2. ഒരുമിച്ച്, ചേർന്ന്. ഉദാ: ഒത്തുചേരുക
    3. തുല്യമായി (പ്ര.) ഒത്തുകളി, ഒത്തുകൂടുക, ഒത്തുചേരുക, ഒത്തുതീർപ്പ്, ഒത്തുനിൽക്കുക, ഒത്തുമൂളുക, ഒത്തൊരുമിക്കുക ഇത്യാദി
  5. ഓത്ത്

    1. നാ.
    2. വേദോച്ചാരണം, മന്ത്രം ഉച്ചരിക്കൽ, ഋഗ്വേദാദി വേദങ്ങളിലേയോ ബൈബിളിലേയോ ഖുറാനിലേയോ മറ്റോ സൂക്തങ്ങൾ ചൊല്ലുകയും പഠിക്കുകയും ചെയ്യൽ, വേദാധ്യയനം
    3. വേദം, മന്ത്രം, പ്രാർഥന
    4. ചട്ടം, വിധി
    5. മുപ്പതു വർക്കം (പത്തു വേദമന്ത്രം ഒരു വർക്കം-വർഗം) കൂടിയത്. (പ്ര.) ഓത്തില്ലാത്തവൻ = വേദപഠനത്തിനും വേദോച്ചാരണത്തിനും അധികാരമില്ലാത്തവർ, വേദാധികാരികളല്ലാത്ത ബ്രാഹ്മണർ
    6. വേലൻ പറകൊട്ടി ഇലഞ്ഞിത്തോൽ ഉഴിഞ്ഞുനടത്തുന്ന മന്ത്രവാദം
  6. ഒത

    1. നാ.
    2. ഉത, താങ്ങ്, ഊന്ന്
    3. ഉതയ്ക്കൽ, അടി, ചവിട്ട്
  7. ഓത്, -തം, -ത

    1. നാ.
    2. സമുദ്രം
  8. ഉതി1, ഒതി

    1. നാ.
    2. തുരുത്തി, ഉല
    3. ഒരിനം വൃക്ഷം, കലയം, അജശൃംഗി
    4. ഒരു വൃക്ഷം, നീർപ്പൊങ്ങളം
    5. ചേമ്പും മറ്റും നടുന്നതിനു കിളച്ചു നെടുനീളത്തിൽ ഉയർത്തിയുണ്ടാക്കുന്ന സ്ഥലം, വാരം, വരമ്പ്
  9. ഓതി2

    1. ക്രി. ഭൂ.
    2. കാലം
  10. ഓതു

    1. നാ.
    2. ചൂച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക