1. ഉറക്കെ, -ക്കനെ, ഒറ-

    1. അവ്യ.
    2. ഉച്ചത്തിൽ, ഉറച്ച്
    3. മുറുകെ, ശക്തിയായി, ഊക്കോടെ
  2. ഓരാ

    1. -
    2. നിഷേധാഖ്യാതം. ഓർക്കുകയില്ല = "ഓർക്കുക" നോക്കുക.
  3. ഉറ5, ഒറ

    1. നാ.
    2. സഞ്ചി, കീശ
    3. പുറഞ്ചട്ട, ആവരണം
    4. പാമ്പിൻറെ പുറം ചട്ട
    5. ചില പുഴുക്കൾ ശരിരത്തെ പൊതിഞ്ഞ് ഉണ്ടാക്കുന്ന രക്ഷാ കവചം, പുഴുക്കൂട്
    6. ഇരിപ്പിടം, മാളം
    7. നൂറ് എന്ന സംഖ്യ (കച്ചവടക്കാരുടെ ഭാഷ)
    8. ഇരുപതു പറ
    9. ധാന്യങ്ങൾ അളക്കുമ്പോൾ ഓർമയ്ക്കുവേണ്ടി ഓരോ നിശ്ചിത അളവിനും (100-ന്) ഓരോ പിടി എന്ന രീതിയിൽ മാറ്റിവയ്ക്കുന്ന ധാന്യം
  4. ഒറ

    1. നാ.
    2. നൂറ് (കച്ചവടക്കാരുടെ ഭാഷ)
    3. ഉറ, പാൽ പുളിപ്പിച്ചുതൈരാക്കുവാൻ അതിൽ ചേർക്കുന്ന മോര്
  5. ഓരി, -ലി

    1. നാ.
    2. കുറുനരി
    3. കൂവൽ, കുറുനരിയുടെ ശബ്ദം. (പ്ര.) ഓരിയിടുക = കൂവുക
    4. ഒരിനം പുൽച്ചെടി, പുഞ്ചനിലങ്ങളിൽ വളരുന്നത്, ഓരിപ്പുല്ല്
  6. ഓരു

    1. -
    2. "ഓർ3" നോക്കുക. ഒരു എന്നതു സമാസത്തിൽ ചിലേടത്തു കൈക്കൊള്ളുന്ന രൂപം. പേരെച്ചപ്രത്യയം. ഉദാ: കണ്ടോരു, പോയോരു, നിന്നോരു, വന്നോരു = കണ്ട ഒരു, പോയ ഒരു, നിന്ന ഒരു, വന്ന ഒരു.
  7. ഓരോ, ഓരോരോ

    1. വി.
    2. ഒന്ന് ഒന്ന് എന്ന ക്രമത്തിൽ, ഒന്നു വീതം
  8. ഓർ1

    1. -
    2. "ഓരുക" എന്നതിൻറെ ധാതുരൂപം.
  9. ഓർ2

    1. നാ.
    2. ഉപ്പുരസം, സമുദ്രജലത്തിൻറെ രസം, ഇത് ചില നിലങ്ങളിൽ കൃഷിക്കു കേട് ഉണ്ടാക്കുന്നു
  10. ഓർ3

    1. സ.നാ.
    2. "ഓൻ" എന്നതിൻറെ ബഹുവചനം. പേരെച്ചങ്ങളോട് ഒരു പ്രത്യയംപോലെ ചേർക്കപ്പെടുന്നു. ഉദാ: കണ്ടോർ, പകയോർ = കണ്ടവർ, പകയവർ
    1. നാ.
    2. വടക്കൻ ദിക്കിൽ ചിലർക്കുള്ള ഒരു സ്ഥാനപ്പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക