1. ഓലം1

    1. നാ.
    2. കടൽ
    3. ഒച്ച, ശബ്ദം
    4. നിലവിളി, സഹായമർഥിച്ചുകൊണ്ടുള്ള വിളി
  2. ഓലം2

    1. നാ.
    2. ചേന
  3. ഒളം

    1. അവ്യ.
    2. അളവ്
  4. ഓല്ലം

    1. നാ.
    2. ചേന
    3. ആൾജാമ്യം
  5. ഓളം1

    1. നാ.
    2. ഒഴുക്ക്
    3. ഭംഗി
    4. കാറ്റുതട്ടിയും മറ്റും ജലാശയത്തിൻറെ മുകൾപ്പരപ്പിൽ വെള്ളം പൊങ്ങിവരുന്നത്, അല, തിരെ
    5. (പരിഹാസാർഥത്തിൽ) ഇളക്കം, ബുദ്ധിക്കു സ്ഥിരതയില്ലായ്മ, കിറുക്ക്. (പ്ര.) ഓളമടിക്കുക, ഓളംതല്ലുക, ഓളംവെട്ടുക
  6. ഓളം2

    1. വ്യാക.
    2. വരെ, അത്രയും. ദ്രവ്യം, കാലം, പ്രകാരം, അളവ് മുതലായവ ഇത്ര എന്ന്) ഉദാ: കോട്ടയത്തോളം പോവുക, കാതോളം നീണ്ട, മൂവാണ്ടോളം കാത്തിരിക്കുക, എള്ളോളം സ്നേഹമില്ലാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക