1. ഒല്ല, ഒല്ലാ

    1. -
    2. ഒരു നിഷേധാഖ്യാതശബ്ദം = ഒല്ലാ, "ഒല്ലേ" എന്ന് അപേക്ഷ
    3. അരുത്, പാടില്ല. ഉദാ: ചെയ്യൊല്ല, പോകൊല്ല. താരത. ചെയ്യൊലാ, പോകലാ. വിശേഷണമായും പ്രയോഗം. ഉദാ: ഒല്ലാക്കാര്യം
  2. ഒലാ

    1. -
    2. നിഷേധാഖ്യാതശബ്ദം. ഒല്ലാ. ഉദാ: ചെയ്യൊലാ = ചെയ്യരുത്.
  3. ഒല

    1. നാ.
    2. ഉല
  4. ഓല1

    1. നാ.
    2. തെങ്ങ് പന മുതലായവയുടെ ഇല (പ്ര.) കിളിയോല, കുരുത്തോല പച്ചോല, പഴുത്തോല, പഴയോല, മുണ്ടോല, കീറോല, ചെമ്പോല, പട്ടോല, ഓലക്കെട്ട് (കെട്ടിവച്ച ഓല) ഓലക്കുട ഓലഗ്രന്ഥം, ഓലച്ചുരണ, ഓലച്ചൂട്ട്, ഓലപ്പഴുത്, ഓലപ്പായ്, ഓലപ്പാമ്പ്, ഓലപ്പീപ്പീ, ഓലമടൽ, ഓലമെടച്ചിൽ
    3. മുൻകാലത്തു പനയോലയിൽ എഴുതിയിട്ടുള്ള പ്രമാണം
    4. കാതിലണിയുന്ന ഒരു ആഭരണം, കുരുത്തോല ചുരുട്ടിയും മറ്റും ഉണ്ടാക്കുന്നത്
  5. ഓല2

    1. അവ്യ. തന്‍വിന.
    2. ഓലെ, ഒലിക്കുമ്പോൾ, ഒഴുകുമാറ്, വീഴ്ത്തിക്കൊണ്ട്
  6. ഓല3

    1. വി.
    2. നനഞ്ഞ, നനവുള്ള, ഈർപ്പമുള്ള
  7. ഓൽ1

    1. ക്രി.
    2. ഒലിക്കുക, ഒഴുകുക
  8. ഓൽ2

    1. വി.
    2. ഓലുന്ന, ഒലിക്കുന്ന, ഒഴുകുന്ന
  9. ഓൾ

    1. സ.നാ. പ്ര.
    2. പേരെച്ചത്തിനോട് ഒരു പ്രത്യയം എന്നപോലെ ചേരും
  10. ഓള്

    1. സ.നാ.
    2. ഒരാൾ, സ്ത്രീ, ഭാര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക