1. ഔദക

    1. വി.
    2. വെള്ളത്തെ സംബന്ധിച്ച, ഉദകത്തിലുള്ള
  2. ഒതുക്ക്

    1. നാ.
    2. ഇടവഴി
    3. ഒതുക്കൽ, ഒരുഭാഗത്തേക്കു മാറ്റൽ
    4. കൽപ്പട, പടവ്, സോപാനം, പടി (പ.മ.)
    5. അഭയസ്ഥാനം, രക്ഷാകേന്ദ്രം
  3. ഒത്തുക

    1. ക്രി.
    2. ചാടുക, കുതിച്ചുപൊന്തുക
    3. പയറ്റുക
    4. മുടന്തുക, തൊത്തിനടക്കുക
    5. മാറുക, ഒഴിഞ്ഞു മാറുക
    6. താളം പിടിക്കുക
    7. ചേരുക, ഇഴുകിപ്പിടിക്കുക
    8. ഒപ്പുക, കിഴിയും മറ്റും ഊന്നുക
    9. എതിർക്കുക, നേരിടുക
  4. ഒലക്ക

    1. നാ.
    2. ഉലക്ക
  5. ഓതുക

    1. ക്രി.
    2. വേദോച്ചാരണം ചെയ്യുക, മന്ത്രം ഉച്ചരിക്കുക
    3. പറയുക, ചൊല്ലുക
    4. വായിക്കുക, ചൊല്ലിപ്പഠിപ്പിക്കുക, പഠിക്കുക
    5. ഊതുക. (പ്ര.) ഓതിയിറക്കുക = മന്ത്രം ഓതി വിഷബാധയോ രോഗമോ ശമിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക