1. കച്ച്1

    1. നാ.
    2. അരപ്പട്ട
  2. കച്ച്2

    1. നാ.
    2. ഭംഗിയുള്ള, മനോഹരമായ
    3. റൗക്ക, മുലക്കച്ച. "കച്ചാർന്നകൊങ്ക പുണർവാൻ തരികോമലേ നീ" (ഉദ്യോ.പ്ര.)
    4. ഉലക്കപ്പൂണ് (പ.മ.)
  3. കച്ച്3

    1. നാ.
    2. മാമ്പഴത്തിര, മാമ്പഴച്ചാറു പായിൽ ഒഴിച്ചുണക്കിയെടുക്കുന്നത്, മാന്തിര, മാന്തെര
  4. കാച്ച്2

    1. -
    2. കായ്ക്കുക എന്നതിൻറെ പിൻവിന.
  5. കച്ച1

    1. നാ.
    2. ആനയുടെ കച്ചക്കയറ്
    3. ഉടുവസ്ത്രം
    4. പരുക്കൻ കോടിവസ്ത്രം, കൗപീനം, അരയ്ക്കു ചുറ്റിക്കെട്ടുന്ന വസ്ത്രം. കച്ചയിടുക = പ്രതത്തിനുമീതേ കച്ച പുതപ്പിക്കുക, കോടിയിടുക
    5. അംഗവസ്ത്രം, മുലക്കച്ച = കച്ച
    6. കളരിപ്പയറ്റ് കഥകളി മുതലായവ അഭ്യസിക്കുമ്പോൾ കെട്ടുന്ന നീണ്ടശീല, അരക്കച്ച. (പ്ര.) കച്ചകെട്ടുക, കച്ചമുറുക്കുക = ആയുധാഭ്യാസത്തിനോ യുദ്ധത്തിനോ വേണ്ടി അരക്കച്ചകെട്ടി തയ്യാറാവുക
    7. സാധാരണരീതിക്ക് ഏറ്റവുംകൂടുതൽ നീളത്തിൽ നെയ്യുന്ന തുണി (ഏകദേശം 20 മീറ്റർ നീളം)
    8. വിവാഹത്തിൽ വധുവിനു വരങ്കൊടുക്കുന്ന പുടവ
  6. കാച്ച്3

    1. -
    2. "കാച്ചുക" എന്നതിൻറെ ധാതുരൂപം.
  7. കച്ച2

    1. വി. ഭൂ.പേ.
    2. കയ്പുരസത്തോടുകൂടിയ, കയ്പുരസമുള്ള
  8. കാച്ച്1

    1. നാ.
    2. വാറ്റ്
    3. അടി, തല്ല്
    4. വസ്ത്രത്തിലുള്ള ചായക്കുറി
    5. വസ്ത്രം ചായംപിടിപ്പിക്കൽ
    6. തിളപ്പിക്കൽ, കാച്ചിയെടുക്കൽ
    7. കാളയുടെയും മറ്റും ശരീരത്തിൽ (അടയാളത്തിനായും ചിലരോഗങ്ങൾക്കു ചികിത്സയായും) കമ്പി പഴുപ്പിച്ചു ചൂടുവയ്ക്കുന്നതുമൂലം ഉണ്ടാകുന്ന തഴമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക