-
കച്ച്1
- നാ.
-
അരപ്പട്ട
-
കച്ച്2
- നാ.
-
ഭംഗിയുള്ള, മനോഹരമായ
-
റൗക്ക, മുലക്കച്ച. "കച്ചാർന്നകൊങ്ക പുണർവാൻ തരികോമലേ നീ" (ഉദ്യോ.പ്ര.)
-
ഉലക്കപ്പൂണ് (പ.മ.)
-
കച്ച്3
- നാ.
-
മാമ്പഴത്തിര, മാമ്പഴച്ചാറു പായിൽ ഒഴിച്ചുണക്കിയെടുക്കുന്നത്, മാന്തിര, മാന്തെര
-
കാച്ച്2
- -
-
കായ്ക്കുക എന്നതിൻറെ പിൻവിന.
-
കച്ച1
- നാ.
-
ആനയുടെ കച്ചക്കയറ്
-
ഉടുവസ്ത്രം
-
പരുക്കൻ കോടിവസ്ത്രം, കൗപീനം, അരയ്ക്കു ചുറ്റിക്കെട്ടുന്ന വസ്ത്രം. കച്ചയിടുക = പ്രതത്തിനുമീതേ കച്ച പുതപ്പിക്കുക, കോടിയിടുക
-
അംഗവസ്ത്രം, മുലക്കച്ച = കച്ച
-
കളരിപ്പയറ്റ് കഥകളി മുതലായവ അഭ്യസിക്കുമ്പോൾ കെട്ടുന്ന നീണ്ടശീല, അരക്കച്ച. (പ്ര.) കച്ചകെട്ടുക, കച്ചമുറുക്കുക = ആയുധാഭ്യാസത്തിനോ യുദ്ധത്തിനോ വേണ്ടി അരക്കച്ചകെട്ടി തയ്യാറാവുക
-
സാധാരണരീതിക്ക് ഏറ്റവുംകൂടുതൽ നീളത്തിൽ നെയ്യുന്ന തുണി (ഏകദേശം 20 മീറ്റർ നീളം)
-
വിവാഹത്തിൽ വധുവിനു വരങ്കൊടുക്കുന്ന പുടവ
-
കാച്ച്3
- -
-
"കാച്ചുക" എന്നതിൻറെ ധാതുരൂപം.
-
കച്ച2
- വി. ഭൂ.പേ.
-
കയ്പുരസത്തോടുകൂടിയ, കയ്പുരസമുള്ള
-
കാച്ച്1
- നാ.
-
വാറ്റ്
-
അടി, തല്ല്
-
വസ്ത്രത്തിലുള്ള ചായക്കുറി
-
വസ്ത്രം ചായംപിടിപ്പിക്കൽ
-
തിളപ്പിക്കൽ, കാച്ചിയെടുക്കൽ
-
കാളയുടെയും മറ്റും ശരീരത്തിൽ (അടയാളത്തിനായും ചിലരോഗങ്ങൾക്കു ചികിത്സയായും) കമ്പി പഴുപ്പിച്ചു ചൂടുവയ്ക്കുന്നതുമൂലം ഉണ്ടാകുന്ന തഴമ്പ്