1. കടല

    1. നാ.
    2. ഒരുതരം പയറ്
  2. കടൽ

    1. നാ.
    2. സമുദ്രം
    3. ആഴി
  3. ഘാടല

    1. വി.
    2. കഴുത്തോ മറ്റേതെങ്കിലും ഭാഗമോ ഇതരഭാഗങ്ങളെക്കാൾ ശോഷിച്ചതായ
  4. കട്ടില

    1. നാ.
    2. കട്ടിള, കട്ടള. ചേരമാൻകട്ടില = വളർപട്ടണം കോട്ടയിലെ ഒരു വാതിൽ
  5. കട്ടിൽ

    1. നാ.
    2. വിശ്രമിക്കാനോ ഉറങ്ങാനോ കയറിക്കിടക്കാൻ വേണ്ടി ഏതാണ്ട് അരമീറ്റർ പൊക്കമുള്ള നാലുകാലുകളിൽ ദീർഘചതുരാകൃതിയിൽ ഉണ്ടാക്കുന്ന മഞ്ചം. കട്ടിലേറ്റം = നായർപ്രഭുകുടുംബങ്ങളിലെ സംബന്ധം
  6. കൂട്ടൽ

    1. നാ.
    2. സാധനങ്ങൾ തമ്മിൽ കലർത്തൽ, ചേർക്കൽ, കൂട്ടിവയ്ക്കൽ
    1. ഗണിത.
    2. സംഖ്യകൾ തമ്മിൽ ചേർക്കൽ, സ്ങ്കലനം
  7. കൂട്ടാല

    1. നാ.
    2. ക്ഷേത്രമുതൽ വച്ചുസൂക്ഷിക്കുകയും കാര്യവിചാരം ചെയ്യുകയും ചെയ്യുന്ന സ്ഥലം
    3. നാളികേരം സൂക്ഷിക്കുന്ന സ്ഥലം, തേങ്ങാപ്പുര
  8. കൊടിൽ

    1. നാ.
    2. തീയിൽനിന്നും മറ്റും പദാർഥങ്ങളോ പാത്രങ്ങളോ പിടിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം, കൊരട്
  9. കൊട്ടിൽ

    1. നാ.
    2. തൊഴുത്ത്
    3. ചരിഞ്ഞമേൽക്കൂരയുള്ള നെടിയ പുര, പന്തൽ
    4. പാവപ്പെട്ടവരുടെ വസതി, കുടിൽ
    5. ധാന്യം, വയ്ക്കോൽ, വിറക് തുടങ്ങിയവ സൂക്ഷിക്കാൻ പ്രധാന ഗൃഹത്തോടടുത്തുണ്ടാക്കിയിട്ടുള്ള പുര
    6. പണിപ്പുര
    7. ബലമുള്ള ചുവരുകളും വാതിലുകളും കൊണ്ടു സുരക്ഷിതമായ സ്ഥലം
  10. കോടൽ

    1. നാ.
    2. ചരിവ്
    3. വളവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക