1. കടു1

    1. -
    2. "കടുകുക" എന്നതിൻറെ ധാതുരൂപം.
  2. കടു2

    1. -
    2. "കടുക്കുക" എന്നതിൻറെ ധാതുരൂപം.
  3. കടു3

    1. വി.
    2. ചൂടുള്ള
    3. അസഹ്യമായ
    4. കോപമുള്ള
    5. പരുപരുത്ത
    6. കടുപ്പമുള്ള, കടുത്ത, രൂക്ഷമായ, കഠിനമായ, തീക്ഷ്ണമായ, ഉഗ്രമായ. ഉദാ: കടുവെയിൽ
    7. എരിവുരസം ഉള്ള, രൂക്ഷരസമുള്ള
    8. അനിഷ്ടമായ
    9. മൂർച്ചയുള്ള
  4. കടു4

    1. നാ.
    2. ഞാഴൽ
    3. കർപ്പൂരം
    4. തിപ്പലി
    5. കടുകുരോഹിണി
    6. ചുക്ക്
    7. എരിവ്
    8. തീക്ഷ്ണത, മൂർച്ച
    9. കടുക്, ചെങ്കടുക്
    10. മണിത്തക്കാളി
    11. കൊഴിഞ്ഞിൽ
  5. ഗഡു1, ഗഡുവ്

    1. നാ.
    2. കാലപരിധി, നിശ്ചിതമായ ഒരു കാലയളവ്, സന്ദർഭം, സമയം
    3. തവണ, മുറപ്രകാരം പണം അടയ്ക്കേണ്ട സമയം
  6. ഗഡു2

    1. നാ.
    2. ശരീരത്തിൻറെ പിൻപുറത്തുള്ള മുഴ
    3. കൂനൻ, പുറത്തു മുഴയുള്ളവൻ
    4. കഴുത്തിലുണ്ടാകുന്ന മുഴ, ഒരുരോഗം
    5. ഉപയോഗശൂന്യമായ വസ്തു, അനാവശ്യമായി കൂട്ടിച്ചേർക്കപ്പെടുന്നത്
    6. കുടം, ജലപാത്രം
    7. ദ്വാരമുള്ള വ്രണം
    8. മണ്ണെര
    9. ചാട്ടുകുന്തം, ചാട്ടുളി, കുന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക