1. കട്ട1

    1. നാ.
    2. തടിക്കഷണം
    3. കട്ടിപിടിച്ച സാധനം, കട്ടയായ സാധനം, ഏതെങ്കിലും ദ്രവസാധനം ഉറഞ്ഞു ഘനീഭവിച്ചത്, കട്ടിയുള്ള സാധനത്തിൻറെ ഒരു കഷണം. ഉദാ: മഞ്ഞുകട്ട, ചെളിക്കട്ട. (പ്ര.) കട്ടകുത്തുക = കട്ടകുത്തി വരമ്പ് ഉണ്ടാക്കുക
    4. കുഴച്ച മണ്ണോ ചെളിയോ പ്രത്യേകരൂപത്തിൽ അറുത്ത് ഉണക്കിയെടുത്തത് (ഭിത്തികെട്ടുവാനും മറ്റുമായി)
    5. തട്ട്, വേദി
    6. മെതിയടി, മരംകൊണ്ടുള്ള പാദരക്ഷ
    7. മുളയരി
    8. തടിയിൽ വരകൾ ഇടുവാൻ ആശാരിമാർ ഉപയോഗിക്കുന്ന ഒരു ഉപകരണം (ത.മ.)
    9. ആഭരണങ്ങളിൽ മൊട്ടുപോലെയോ തട്ടുപോലെയോ കനത്തുതടിച്ച ഭാഗം. ഉദാ: കട്ടവച്ച മോതിരം
    10. പിരിയാണികയറ്റി ഉറപ്പിക്കുന്നതിനു പിരിയിട്ട ദ്വാരത്തോടുകൂടിയ മൊട്ട്
    11. ഹാർമോണിയത്തിൽ വിരൽകൊണ്ട് അമർത്തി ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ളത്
    12. മീൻ വലയുടെ കയറിൽ ഇടയ്ക്കിടെ കെട്ടിയിടുന്ന മരക്കഷണം
  2. കട്ട2

    1. വി.
    2. ഉറഞ്ഞുകട്ടിയായിട്ടുള്ള, കൂടിയുറച്ച. ഉദാ: കട്ടത്തൈര്, കട്ടച്ചുണ്ണാമ്പ്
    3. പൊക്കം കുറഞ്ഞ, മുണ്ടനായ, ചെറിയ. താരത. കട്ടയാൻ. കട്ടചിരൽ = തള്ളവിരൽ
  3. കട്ട്

    1. നാ.
    2. മരിച്ചീനിയിലും മറ്റുമുള്ള വിഷാംശം
  4. കാട്ട്1

    1. -
    2. "കാട്ടുക" എന്നതിൻറെ ധാതുരൂപം.
  5. കാട്ട്2

    1. വി.
    2. (സമാസത്തിൽ) കാടിനെ സംബന്ധിച്ച, കാട്ടിലെ. ഉദാ: കാട്ടുകോഴി, കാട്ടരുവി
  6. ഖട്ട

    1. നാ.
    2. ഒരിനം പുല്ല്
    3. ആസനം, പീഠം
    4. കട്ടിൽ, ഇരിപ്പിടം
  7. ഘട്ട

    1. നാ.
    2. ഒരു വൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക