1. ഖഗ

    1. നാ.
    2. ഒരു വൃത്തം
    1. വി.
    2. ആകാശത്തിൽ സഞ്ചരിക്കുന്ന
  2. കാക

    1. നാ.
    2. കാട്ടത്തി
    3. മണിത്തക്കാളി
    4. ചെമന്ന കുന്നി
    5. ഒരു പച്ചില മരുന്ന്
    6. വലിയ കാക്കത്തൊണ്ടി
    7. കാകോളി
  3. കക്ക്2

    1. നാ.
    2. കക്കുവള്ളി
    3. കക്കയുടെ ആകൃതിയിലുള്ളതും കട്ടിയുള്ള മാംസം പൊതിഞ്ഞിട്ടുള്ളതുമായ പക്ഷികളുടെ പക്വാശയം
    4. കുട്ടികളുടെ ഒരു കളി
  4. കക്ക്3

    1. നാ.
    2. പിഞ്ച്, ഇളയത്
  5. കാകി1

    1. നാ.
    2. തുവരപ്പയറ്
    3. കാകോളി
    4. പെൺകാക്ക
    5. വലിയകാക്കത്തൊണ്ടി
    1. സംഗീ.
    2. ഒരുരാഗം
  6. കാകി2

    1. നാ.
    2. കാകസ്വരം പോലെ ഗാനംചെയ്യുന്നവൻ
  7. കാകി3

    1. നാ.
    2. കശ്യപനു താമ്രയിൽ ഉണ്ടായ പുത്രി, കാക്കകളുടെ ആദിമാതാവ്
    3. സ്കന്ദമാതാക്കളിൽ ഒരുവൾ
  8. കാകു

    1. നാ.
    2. പടുകരണ
    3. ദു:ഖം ഭയം കോപം മുതലായവകൊണ്ട് ശബ്ദത്തിനുണ്ടാകുന്ന ഇടർച്ച, സ്വരഭേദം
    4. വക്രാക്തിയുടെ ഒരു വകഭേദം
    5. പിറുപിറുക്കൽ
    6. രഹസ്യമായകാര്യം
    7. നാക്ക്
    8. ചോദ്യചിഹ്നം (?)
  9. കാക്ക1

    1. നാ.
    2. ഒരിനം വള്ളിച്ചെടി
    3. കുടിയിടകളിലെവിടെയും കാനാവുന്ന സാമാന്യം വലിപ്പമുള്ള ഒരു കറുത്ത പക്ഷി. (പ്ര.) കാക്കമലർന്നു പറക്കുക = സംഭവിക്കാത്തത് സംഭവിക്കുക. കാക്കക്കുളി, കാക്കമുങ്ങൽ = പേരിനുമാത്രമുള്ള കുളി. കാക്കക്കൂട്ടിൽ കല്ലെറിയുക = കൂടുതൽ ശബ്ദകോലാഹലത്തിനിടയാക്കുക. "കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്" (പഴ.)
    4. കറുത്തവസ്തു
    5. കറുപ്പൻ
    6. കോങ്കണ്ണൻ
  10. കാക്ക2

    1. നാ.
    2. അമ്മയുടെ സഹോദരൻ
    3. ഒരിനം സ്രാവ്
    4. ജ്യേഷ്ഠൻ (മുസ്ലിങ്ങളുടെ ഇടയിൽ)
    5. മുസ്ലിങ്ങളിൽ മുതിർന്നവരെ പൊതുവെ ബഹുമാനമായി വിളിക്കുന്ന പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക