1. ഖണ്ഡം

    1. നാ.
    2. കരിമ്പ്
    3. വയൽ
    4. ഒരു ആയുധം
    5. സമൂഹം
    6. കൽക്കണ്ടം
    7. ഒമ്പത് എന്ന സംഖ്യ
    8. വിളയുപ്പ്
    9. സമവാക്യത്തിലെ ഒരു സംജ്ഞ
    10. അംശം, ശകലം, കഷണം, ഭാഗം
    11. പൊട്ടൽ, വിടവ്
    12. രത്നങ്ങളിലുള്ള പൊട്ടൽ
    13. ഗ്രന്ഥത്തിൻറെ ഒരുവിഭാഗം (അധ്യായം, ഖണ്ഡിക ഇത്യാദി)
    14. ഭൂവിഭാഗം, ഭൂഖണ്ഡം, ദേശം
    1. ഗണിത.
    2. സമീകരണം ചെയ്യാനുള്ള ഒരുക്രിയ
    1. സംഗീ.
    2. ഖണ്ഡതാളം നോക്കുക
    1. നാ.
    2. തടിയിൽ പണിഞ്ഞ ചതുരശ്രക്കട്ടി
    3. പരിപ്പ്
  2. ഖാണ്ഡം

    1. നാ.
    2. ഒടിവ്
    3. വിടവുള്ള അവസ്ഥ
    4. വിടവ്
  3. ഗണ്ഡം

    1. നാ.
    2. അടയാളം
    3. മൂത്രാശയം
    4. കാണ്ടാമൃഗം
    5. കവിൾത്തടം
    6. ആന, കുതിര മുതലായ മൃഗങ്ങളുടെ കവിൾത്തടം, കണ്ണിനോടടുത്ത ഭാഗം
    7. പരു, കുരു
    8. ഒരു രോഗം, കൃകഗ്രന്ഥി വീക്കം, കഴുത്തിൽ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന മാംസവളർച്ച
    9. കുമിള
    10. (ജ്യോ.) ഒരു പ്രത്യേക രീതിയിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും കേന്ദ്രീകരിക്കുന്ന സമയം
    11. (ജ്യോ.) ശനി നിൽക്കുന്ന നക്ഷത്രത്തിൽ നിന്നും 20 -ആമത്തെ നക്ഷത്രം
    12. നാലുകവടി കൂടിയതിനു തുല്യമായ ഒരു നാനയം
    1. ആല.
    2. പ്രസ്തുതവുമായി ബന്ധപ്പെട്ടതും എന്നാൽ മറ്റൊരർഥം കൂടിയുള്ളതുമായ പ്രസ്താവം (ഭാഷണത്തെ നാലായി തിരിച്ചതിൽ ഒന്ന് വീഥി. വീഥിയുടെ 13 അംഗങ്ങളിലൊന്ന്, ഗണ്ഡം)
  4. കാണ്ഡം

    1. നാ.
    2. വെള്ളം
    3. അസ്ത്രം
    4. കുതിര
    5. അവസാനം
    6. ഇരുവേലി
    7. വേഴൽ
    8. ചൂരൽ
    9. ചെടികളുടെയോ പൂക്കളുടെയോ തണ്ട്
    10. മരങ്ങളുടെ തടി, തായ്ത്തടി
    11. മുള, കരിമ്പ് മുതലായ ചെടികളുടെ രണ്ടുമുട്ടുകൾക്കിടയ്ക്കുള്ള ഭാഗം
    12. വടി, കമ്പ്
    13. അമ, പേക്കരിമ്പ്
    14. ഗ്രന്ഥവിഭാഗം, പല അധ്യായങ്ങൾ കൂടിച്ചേർന്ന ഖണ്ഡം (രാമായണത്തിലെ ബാലകാണ്ഡം, അയോധ്യാകാണ്ഡം എന്നിവപോലെ)
    15. വിഷയവിഭാഗം, ദേവകാണ്ഡം (യാഗാദികർമങ്ങളിലെ) കർമകാണ്ഡം (വേദത്തിലെ യാഗാദികർമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം), ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം ഇത്യാദി
    16. കയ്യിലേയോ കാലിലെയോ അസ്ഥി, നീണ്ട അസ്ഥി, കാണ്ഡഭഗ്നം
    17. കൂട്ടം, കെട്ട്, കുല
    18. സന്ദർഭം, സമയം
    19. സ്വകാര്യസ്ഥലം
    20. സ്തുതി, മുഖസ്തുതി
    21. ഒരുതരം ചതുരശ്രയളവ്
    22. നിന്ദ്യമായത് (സമാസത്തിൽ പ്രയോഗം) ഉദാ: പ്രജാകാണ്ഡം = നിന്ദ്യമായപ്രജ
  5. ഘണ്ഡം

    1. നാ.
    2. തേനീച്ച
  6. കണ്ടം2

    1. നാ.
    2. കഴുത്ത്, തൊണ്ട
  7. കണ്ടം1

    1. നാ.
    2. കഷണം. മുറി
    3. കൃഷിക്കു സൗകര്യപ്പെടുമാറ് വരമ്പുവെട്ടിത്തിരിച്ചിട്ടുള്ള വയൽ
  8. കണ്ടം3

    1. നാ.
    2. കണ്ടകം
  9. കണ്ഠം

    1. നാ.
    2. മലങ്കാര
    3. കഴുത്ത്
    4. തൊണ്ട
    5. സ്വരം
    6. ഭിത്തിയിൽ ചെയ്യുന്ന ഒരുതരം അലങ്കാരപ്പണി
    7. മൂന്നുവിധം ഇരുമ്പിൽ ഒന്ന്
  10. കണ്ഡം

    1. നാ.
    2. ചിരങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക