1. ഖണ്ഡികം

    1. നാ.
    2. കക്ഷം
    3. ഒരു രോഗം
    4. മലങ്കടല
    5. പയറ്
  2. ഘാണ്ടികം

    1. നാ.
    2. ഉമ്മത്ത്
  3. ഘണ്ടികം

    1. നാ.
    2. മുതല
  4. ഗണ്ഡകം

    1. നാ.
    2. കുരു, പരു
    3. തടസ്സം
    4. വേർപാട്, വിയോഗം
    5. കാണ്ടാമൃഗം
    6. നിലവിളക്ക്
    7. കുട്ടിമത്സ്യം, പരൽമീൻ
    8. സന്ധികളിലുള്ള എല്ലിൻറെ മുഴയുള്ള അറ്റം (മുണ്ഡം)
    9. അടയാളം, കറുത്ത പുള്ളി
    10. കുട്ടികൾക്കുണ്ടാകുന്ന ഒരു രോഗം, മുഴവാർപ്പൻ
    11. നാലു കവടിക്കു തുല്യമായ ഒരു നാണയം
    12. ഗന്ദകീനദിയുടെ തീരപ്രദേശം
  5. ഖണ്ഡകം

    1. നാ.
    2. കൽക്കണ്ടം
    3. കഷണം, തുണ്ടം, ഭാഗം
    4. ചുവന്ന ചെറുപയറ്
    5. നൃത്തത്തിലെ കരണചതുഷ്ടയം
    6. ഖണ്ഡിക
    1. ഗണിത.
    2. സമവാക്യത്തിലെ ഒരു സംജ്ഞ
  6. കണ്ടകം

    1. നാ.
    2. നഖം
    3. പ്രതിബന്ധം
    4. മകരമത്സ്യം
    5. ഒരുതരം മുള
    6. രോമാഞ്ചം
    7. മുള്ള്
    8. മുള്ളുപോലെ ഉപദ്രവകരമായ വസ്തുവോ ആളോ മറ്റോ
    9. മീൻമുള്ള്
    10. കഠിനമായ കുത്തിനോവ്
    11. (ജ്യോ.) ലഗ്നം നാല് ഏഴ് പത്ത് എന്നീ നാലുഭാവങ്ങൾ
    12. ഒരു ചർമരോഗം
  7. കണ്ഡൂകം

    1. നാ.
    2. ചൊറിച്ചിൽ
  8. ഗുണ്ഡകം

    1. നാ.
    2. ചൂർണം
    3. എണ്ണക്കുടം
    4. വൃത്തികെട്ട ധാന്യപ്പൊടി
    5. മൃദുലവും മധുരവുമായ സ്വരം
  9. ഗുണ്ഡികം

    1. നാ.
    2. ചൂർണം
    3. ധാന്യപ്പൊടി
  10. ഗേണ്ഡുകം

    1. നാ.
    2. കന്ദുകം, കളിപ്പന്ത്
    3. പീഠങ്ങളിലും മറ്റും ഉപയോഗിക്കുന്ന ചെറിയ മെത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക