1. ഖത്ത്

    1. നാ.
    2. കത്ത്, എഴുത്ത്, കുറി
  2. കദ്

    1. അവ്യ.
    2. "കു" എന്നതിനു പകരം സമാസത്തിൽ ചിലെടത്ത് പൂർവപദമായി ഉപയോഗിക്കുന്നത്, ചീത്ത, ചെറിയ, അപകൃഷ്ടമായ, നിന്ദ്യമായ മുതലായ അർത്ഥങ്ങളിൽ, ഉദാ: കദന്നം, കദശ്വം; കദിഷ്ണം ഇത്യാദി. ചോദ്യാർഥകമായ "കിം" ശബ്ദത്തിൽനിന്ന് ഉണ്ടായതെന്നും അഭിപ്രായം
  3. കാത്ത്

    1. നാ.
    2. ഒരു അങ്ങാടിമരുന്ന്, കരിങ്ങാലിത്തടി പുഴുങ്ങിയ വെള്ളം കുറുക്കിയെടുക്കുന്നത്, ഖദിരസാരം (ചുണ്ണാമ്പിനു നിറവും മയവും ഉണ്ടാക്കാൻ ഇതുപയോഗിക്കുന്നു)
  4. ഗാഥിജന്മാവ്, ഗാധി-

    1. നാ.
    2. ഗാധിജൻ
  5. കപികേതനൻ, കേതു

    1. നാ.
    2. അർജുനൻ (ഹനുമാൻ കൊടിയടയാളമായിട്ടുള്ളവൻ)
  6. ഗദ

    1. നാ.
    2. ഒരു ആയുധം, അടിക്കാനുപയോഗിക്കുന്നത്
  7. ഒരുച്ചെന്നി, -ക്കുത്ത്

    1. നാ.
    2. നെറ്റിയുടെ ഒരുവശത്തുമാത്രം അനുഭവപ്പെടുന്ന തീവ്രമായ വേദന, ഒരുതരം തലവേദന
  8. ഖാത1

    1. വി.
    2. തുളയ്ക്കപ്പെട്ട
    3. കുഴിക്കപ്പെട്ട
  9. ഗത

    1. വി.
    2. മരിച്ച
    3. വീണുപോയ
    4. പ്രാപിച്ച, എത്തിച്ചേർന്ന
    5. പോയ, കഴിഞ്ഞ, കഴിഞ്ഞുപോയ
    6. നഷ്ടമായ, ഇല്ലാതായ (സമാസത്തിൽ പൂർവപദമായി പ്രയോഗിക്കുമ്പോൾ)
  10. ഗാഥ

    1. നാ.
    2. സ്തുതിഗീതം
    3. കഥ, പുരാണകഥ
    4. വേദങ്ങളിൽ ഉൾപ്പെടാത്തതും ആഖ്യാനങ്ങളിലും ഇതിഹാസങ്ങളിലും ഉള്ളതുമായ പാട്ട് അല്ലെങ്ക്ല് പദ്യം
    5. മഞ്ജരീവൃത്തത്തിലെഴുതിയ പാട്ട്
    6. അക്ഷരനിയമമില്ലാത്ത ശ്ലോകം
    7. ആര്യാവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക