1. ഖരം

    1. നാ.
    2. ദേവതാളി
    3. വെൺകൊടിത്തൂവ
    4. കഴുത
    5. കോവർകഴുത
    6. ചൂട്
    7. കാക്ക
    8. പ്രാപ്പിടിയൻ
    9. വെളുത്ത ദർഭ
    10. അഴുകുരൽ
    11. പദാർഥങ്ങളുടെ മൂനവസ്ഥകളിൽ ഒന്ന്, ദ്രാവകമോ വാതകമോ അല്ലാത്തതും ദൃഡമായിച്ചേർന്ന തന്മാത്രകളോടുകൂടിയതും വ്യക്തമായ ആകൃതി വ്യാപ്തി എന്നിവയുള്ളതുമായ ദ്രവ്യം
    1. വ്യാക.
    2. വർഗങ്ങളിലെ ആദ്യത്തെ അക്ഷരങ്ങൾ (ക, ച, ട, ത, പ എന്നിവ)
    1. നാ.
    2. ഇരുപത്തിരണ്ട് എന്ന സംഖ്യ
    3. പ്രധവാദിസംവത്സരങ്ങളിൽ ഇരുപത്തഞ്ചാമത്തേത്
    4. യാഗത്തിനായി സോമരസമുള്ള പാത്രങ്ങൾ വയ്ക്കാൻ മണ്ണുകൊണ്ടുണ്ടാക്കപ്പെട്ട തിട്ട
    5. ഒരുതരം ഉരുക്ക്
  2. ഘരം

    1. നാ.
    2. കുതിര
    3. വീട്
  3. കരുഞ്ചാത്തി, കരിം-

    1. നാ.
    2. വിഷംകൂടിയ ഒരുതരം കറുത്തപാമ്പ്
  4. കരാം പൂ

    1. നാ.
    2. കരയാമ്പു
  5. കാരം1

    1. നാ.
    2. പടിക്കാരം
    3. എരിവ്
    4. പൊൻകാരം
    5. തുവർച്ചിലക്കാരം
    6. പപ്പടക്കാരം
    7. ചാരം
  6. കാരം2

    1. നാ.
    2. അക്ഷരത്തെ കുറിക്കുന്ന വാക്ക്. ഉദാ: അകാരം = അ എന്ന അക്ഷരം
  7. കാരം3

    1. നാ.
    2. സ്വർണം
  8. ഗ്രാം

    1. നാ.
    2. ദ്രവ്യമാനത്തിൻറെ ഒരു മാത്ര
  9. ഖാരം, -രീ

    1. നാ.
    2. ഒരു അളവ്, (പത്തുദ്രാണം കൊള്ളുന്ന) അളവുപാത്രം
  10. കാരം4

    1. നാ.
    2. ആലിപ്പഴം (കാരക്ക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക