1. കരിമം, കരുമം

    1. നാ.
    2. കർമം
  2. ഗ്രാമം

    1. നാ.
    2. കൂട്ടം
    3. ഭവനങ്ങളുടെ കൂട്ടം
    4. ഭരണപരമായ ഒരു രാജ്യഘടകം
    5. അഗ്രഹാരം
    6. നാട്ടിൻപുറം
    7. ഗ്രാമരംഗം
  3. ക്രമം

    1. നാ.
    2. ഒരു അലങ്കാരം
    3. നീതി
    4. തുടക്കം
    5. മുറ, പൂർവാപരസംബന്ധമായ നിയമം, രീതി, കുഴപ്പമില്ലായ്മ
    6. വേദം ചൊല്ലുന്ന രീതികളിൽ ഒന്ന്
    7. ന്യായമായത്, മര്യാദപ്രകാരം ഉള്ളത്
    8. ഇന്നത് ഇന്നപ്രകാരം ചെയ്യണമെന്ന ശാസ്ത്രാക്തവിധി
    9. ആചാരം, മര്യാദ, നടപ്പ്, രീതി
    10. പിടി
    11. നാടകത്തിലെ ഗർഭസന്ധിയുടെ പതിമൂന്നംഗങ്ങളിലൊന്ന്
    12. ഭംഗിയുള്ള അവസ്ഥ
    13. അടി, ചുവട്, നടത്ത
    14. ചലനം, ഗതി
    15. (മൃഗങ്ങളുടെ) ആക്രമത്തിനൊരുങ്ങിയ നിലയോ ഭാവമോ
    16. പാരമ്പര്യം, പിന്തുടർച്ച
    17. ഒരുക്കം, തയാറെടുപ്പ്
    18. ശക്തി. (പ്ര.) ക്രമം കെടുക = മര്യാദ കൈവിടുക. ക്രമം തെറ്റുക = മുറതെറ്റുക, ശരിയായവിധം അല്ലാതായിത്തീരുക. ക്രമപ്പെടുക = മുറപ്രകാരമാവുക, ക്രമത്തിലാവുക, ചട്ടപ്രകാരമാവുക, നിയന്ത്രിക്കുക. ക്രമവിരുദ്ധം = വേണ്ടതരത്തിലല്ലാത്തത്
  4. കിരാമം

    1. നാ.
    2. ഗ്രാമം
  5. ഘർമം

    1. നാ.
    2. പകൽ
    3. വെയിൽ, സൂര്യപ്രകാശം
    4. വേനൽക്കാലം
    5. വിയർപ്പ്
    6. ഉസ്ഗ്ണം
    7. ഉരുളി
    8. പശുവിൻപാൽ, (അശ്വികൾക്ക്) ആഹൂതിയെയ്യപ്പെടുന്ന ചൂടുള്ള പാനീയം
    9. രസം, ചാറ്
  6. കരുമം

    1. നാ.
    2. പ്രവൃത്തി, കർത്തവ്യം, കാര്യം
    3. ഇടപാട്, വ്യവസ്ഥ
    4. കർമഫലം, ഭാഗ്യം
  7. കർമം

    1. നാ.
    2. ജ്ഞാനേന്ദ്രിയം
    3. തൊഴിൽ
    4. പ്രവൃത്തി, ചെയ്തി, നടപടി, പ്രയത്നം
    5. പ്രവർത്തനം, നടത്തിപ്പ്, നിർവഹണം
    6. കടമ
    7. മതപരമോ സാമൂഹികമോ ആയ പ്രവൃത്തി, ചടങ്ങ്, ആചാരം, യാഗം, ഹോമം, വിവാഹം ഇത്യാദി (നിത്യം, നൈമിത്തികം, കാമ്യം, പ്രായശ്ചിത്തം എന്നിങ്ങനെ മതപരമായ കാര്യങ്ങൾ നാലുവിധം)
    8. മരണാനന്തരം നടത്തുന്ന കർമങ്ങൾ (സംസ്കാരം, സഞ്ചയനം, പിണ്ഡം ബലി തുടങ്ങിയവ). (പ്ര.) കർമം ചെയ്യുക, -കഴിക്കുക
    9. വിധി, പൂർവജന്മകൃതങ്ങളായ കർമങ്ങളുടെ പരിണതഫലം, ദൗർഭാഗ്യം, കർമദോഷം, ദുർവിധി, കർമഫലം
    10. ഫലം
    11. ഫലാപേക്ഷകൂടാതെ കർമം അനുഷ്ഠിക്കൽ, കർമയോഗം
    12. കർമേന്ദ്രിയം
    13. ഔഷധങ്ങളുടെ പ്രവർത്തനം, പ്രയോഗം
    14. ഒരുതരം വസ്തി
    15. (ജ്യോ.) പത്താംഭാവം, കർമഭാവം
    1. വ്യാക.
    2. ക്രിയയുടെ ഫലത്തിന് ആശ്രയമായ കാരകം, കർത്താവിനെ ക്രിയയുമായി ബന്ധിപ്പിച്ചുനിറുത്തുന്ന കാരകം
    1. തര്‍ക്ക.
    2. ചലനം, ന്യായ-വൈശേഷിക-സിദ്ധാന്തപ്രകാരമുള്ള ഏഴുപദാർഥങ്ങലിലൊന്ന്. (ഉത്ക്ഷേപണം, അവക്ഷേപണം, ആകുഞ്ചനം, പ്രസാരണം ഗമനം എന്നിങ്ങനെ ചലം അഞ്ചുവിധം.)
  8. ഖർമം

    1. നാ.
    2. പട്ട്
    3. ധൈര്യം, പൗരുഷം
    4. കർക്കശത്വം
  9. കീർമം

    1. നാ.
    2. വീട്
  10. കൂർമം

    1. നാ.
    2. ആമ
    3. ദശാവതാരങ്ങളിൽ രണ്ടാമത്തേത്, കൂർമാവതാരം
    4. വിഷ്ണുവിൻറെ സ്ഥിരാവാസമായി കരുതപ്പെടുന്ന സാളഗ്രാമങ്ങളിൽ ഒരിനം
    5. ഭൂമി (ആമയെപ്പോലെ ജലത്തിൽ കിടക്കുന്നു എന്ന സങ്കൽപത്തിൽനിന്ന്)
    6. കൂർമപുരാനം
    7. തന്ത്രശാസ്ത്രപ്രകാരമുള്ള ഒരു കൈമുദ്ര
    8. ഒരുതരം ഉദരരോഗം, ജലകൂർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക