1. ഖാതം

    1. നാ.
    2. കുളം
    3. കുഴി
    4. കിണറ്
    5. കുഴിക്കൽ
  2. കതം

    1. നാ.
    2. കോപം
    3. ബലം
    4. പഞ്ഞം
    5. തേറ്റാമരം
  3. കത്തം1

    1. നാ.
    2. തോള്, ഭുജം
  4. കത്തം2

    1. നാ.
    2. മുസ്ലീങ്ങൾ മരിച്ചവരെ ഉദ്ദേശിച്ചു നടത്തുന്ന അന്തിമകർമം. കത്തം ഓതൽ = ഖുർ ആൻ പാരായണം ചെയ്യൽ; (പ്ര.) കത്തം ഓതുക = കഥ കഴിക്കുക; കത്തപ്പുര = ശവക്കല്ലറയ്ക്ക് അടുത്തു കത്തം ഓതുന്നതിനു കെട്ടിയുണ്ടാക്കുന്ന പുര
  5. കഥം

    1. അവ്യ.
    2. എങ്ങനെ = കഥമപി
  6. കദം

    1. നാ.
    2. മേഘം
    1. "കം ദാനം ചെയ്യുന്നത്"
    2. , "വെള്ളം നൽകുന്നത്"
  7. കാതം

    1. നാ.
    2. ഒരു ദൈർഘ്യമാനം (പല നീളയളവുകളെ കുറിക്കുന്നത്), ഒരു യോജന
  8. അന്തർഘണം, -ഘനം, -ഘാതം

    1. നാ.
    2. വീട്ടിൻറെ മുമ്പിലുള്ള സ്ഥലം, മുറ്റം
  9. കുഥ, കുഥം

    1. നാ.
    2. ആനയുടെയും മറ്റും പുറത്തിടുന്ന ചായമ്പിടിപ്പിച്ച തുണി, വർണക്കംബളം, ചെമ്പാരിപ്പടം
    3. രത്നക്കംബളം
    4. കുശ, വെളുത്തദർഭ
    5. പുരാണപ്രസ്തുതമായ ഒരുദേശം
  10. ഖാദം

    1. നാ.
    2. ആഹാരം
    3. ചവയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക