1. ഖാദക

    1. വി.
    2. ചവയ്ക്കുന്ന, തിന്നുന്ന
    3. കടം വാങ്ങിയവൻ
  2. ഘാതക

    1. വി.
    2. കൊല്ലുന്ന
  3. കഥക്

    1. നാ.
    2. വടക്കേ ഇൻഡ്യയിൽ പ്രചാരമുള്ള ഒരു നൃത്ത സംബ്രാദായം, ഭക്തിരസപ്രധാനമായി ശ്രീകൃഷ്ണകഥ അവതരിപ്പിക്കുന്നത്
  4. കിത്തുക

    1. ക്രി.
    2. കാൽവിരലുകളുടെ അറ്റം ഊന്നി നടക്കുക, കൊന്നുക
    3. ഒറ്റക്കാലിൽ ചാടിച്ചാടിനടക്കുക
    4. തുള്ളുക
    5. കീഴ്പ്പോട്ടിറങ്ങുക
  5. കുതുകി

    1. നാ.
    2. കുതുകമുള്ളവൻ
  6. കുത്തക

    1. നാ.
    2. ഏതെങ്കിലും വിഭവത്തിൻറെ ഉത്പാദനത്തിനോ സംസ്കരണത്തിനോ വിപണത്തിനോ പ്രത്യേകഭൂഭാഗം കൃഷിചെയ്യുന്നതിനോ ഒരുവ്യക്തിക്കോ സംഘടനയ്ക്കോ ഉള്ള പ്രത്യേകമായ അവകാശം, പൂർണാവകാശം. (പ്ര.) കുരുമുളകുകുത്തക (ആലങ്കാരികമായും പ്രയോഗം. ഉദാഃ രാഷ്ട്രീയം ആരുടെയും കുത്തകയല്ല = ആർക്കും പ്രത്യേകിച്ച് അവകാശപ്പെട്ടതല്ല)
    3. പൂർണാവകാശം കയ്യടക്കിയിട്ടുള്ള വ്യക്തിയോ സംഘടനയോ
    4. വ്യവസായമോ കച്ചവടമോ കൃഷിയോ നടത്തുന്നതിനും സാധനങ്ങൾ ഏൽപ്പിക്കുന്നതിനും ഉള്ള കരാറ്, ഉടമ്പടി
    5. കരാർപ്രകാരം കുത്തകയ്ക്കുനൽകേണ്ട നികുതി
  7. കുത്തുക

    1. ക്രി.
    2. മുനയുള്ള ആയുധമോ മറ്റുപകരണമോ കൊണ്ട് എന്തിൻറെയെങ്കിലും നേർക്കു ബലമായി പ്രയോഗിക്കുക, മുറിവേൽപ്പിക്കുക. ഉദാ: കുടകൊണ്ടു കുത്തുക
    3. മൃഗങ്ങൾ കൊമ്പുകൊണ്ടോ തേറ്റകൊണ്ടോ മറ്റോ ആക്രമിക്കുക
    4. ക്ഷുദ്രജീവികൾ ദംശിക്കുക
    5. ക്ഷുദ്രജീവികൾ തിന്നു തുളയുണ്ടാക്കുക. ഉദാ: പുഴുകുത്തിയ അരി
    6. തുളയ്ക്കുക, ദ്വാരം ഉണ്ടാക്കുക
    7. ആഘാതം ഏൽപ്പിക്കുക (കൈകൊണ്ടോ മറ്റോ) ഉദാ: മുഷ്ടികൊണ്ടു കുത്തുക, കാലുകൊണ്ടു കുത്തുക
    8. ശ്രദ്ധയാകർഷിക്കാനായി വിരലുകൊണ്ടോ മറ്റോ മൃദുവായി സ്പർശിക്കുക
    1. ആല.
    2. വാക്കും മറ്റും ഉപയോഗിച്ചു മനസ്സിനുവേദനയുണ്ടാക്കുക
    1. ക്രി.
    2. ധാന്യങ്ങളുടെ ഉമിയും തോടും വേർപെടുത്തുക
    3. ഇടിച്ചുചതയ്ക്കുക
    4. തുന്നുക, തയ്ക്കുക
    5. പരസ്പരം ബന്ധിക്കുക, ഇല കുമ്പിളുപോലെയോ മറ്റോ കോട്ടുക
    6. തെറ്റായി എഴുതിയ ഭാഗം പുറത്തുമറ്റടയാളങ്ങൾ രേഖപ്പെടുത്തി വായിക്കാതാക്കുക, വെട്ടിക്കളയുക
    7. കുത്തനെവയ്ക്കുക
    8. ഊന്നിനിറുത്തുക, നാട്ടിനിറുത്തുക
    9. വിത്തോശാഖകളോ മുളപ്പിക്കാൻവേണ്ടി മണ്ണിൽ താഴ്ത്തുക, നടുക
    10. കുഴിക്കുക, കുഴിച്ചുണ്ടാക്കുക (കിണറ്, കുളം, ചാല് മുതലായവ)
    11. നിർമിക്കുക, ഉണ്ടാക്കുക (വീട്, കയ്യാല, വേലി, വരമ്പ് മുതലായവ)
    12. കോരിയെടുക്കുക (ചെളി, ചെളിക്കട്ട മുതലായവ)
    13. എടുത്തുകളയുക (ഇടയിലുള്ള അഴുക്കോ മറ്റോ കളയുന്നതിനെക്കുറിച്ച്) ഉദാഃ പല്ലുകുത്തുക
    14. ഊന്നുക (വള്ളം എന്നപോലെ)
    15. താങ്ങായി നിലത്തൂന്നുക (വടിഎന്നപോലെ)
    16. ബലമായിത്തട്ടുക (അളയിൽ കമ്പുകൊണ്ടെന്നപോലെ)
    17. അച്ചുപതിപ്പിക്കുക, അടയാളപ്പെടുത്തുക (ഒപ്പോ മുദ്രയോപോലെ)
    18. ലേപനവസ്തുക്കൾ ഉപയോഗിച്ച് (ശരീരത്തിൽ) അടയാളം ഉണ്ടാക്കുക, കുറിയിടുക. ഉദാഃ പൊട്ടുകുത്തുക
    19. തകർക്കുക, നശിപ്പിക്കുക
    20. എതിർക്കുക, മത്സരിക്കുക. ഉദാഃ തമ്മിൽക്കുത്തുക. "കെട്ടിയ മരത്തിനെ കുത്തരുത്" (പഴ.)
    21. തിരുകുക, ചൊരുകുക (വസ്ത്രം എന്നപോലെ)
    22. സംഭോഗംചെയ്യുക (അസഭ്യം)
    23. ഇടകലർത്തുക (ചീട്ടെന്നപോലെ). ഉദാഃ ചീട്ടുകുത്തുക
    24. പ്രവേശിക്കുക (മനുഷ്യർ പ്രവേശിക്കുന്നതിനെപ്പറ്റി) ഉദാഃ കാലുകുത്തുക
    25. തറയിൽതൊടുക, സ്പർശിക്കുക, മുട്ടുകുത്തിനിൽക്കുക
    26. കൈവിരലുകളുടെ നഖംകൊണ്ടു ഞെക്കിപ്പൊട്ടിക്കുക (ചൊറിയെന്നപോലെ)
    27. അമർത്തുക. ഉദാഃ കഴുത്തിനു കുത്തിപ്പിടിക്കുക
    28. ഒഴുക്ക് കരകളെ തകർക്കുക. ഉദാഃ കുത്തിയൊലിക്കുക
    29. കുരുവേർപെടുത്തുക (പുളിയരി മാറ്റുന്നതുപോലെ) ഉദാഃ പുളികുത്തുക, അണ്ടികുത്തുക
    30. വിഗ്രഹങ്ങളും മറ്റു ശിൽപങ്ങളും കൊത്തിയുണ്ടാക്കുക
    31. നൂൽ കമ്പിയുപയോഗിച്ച് ആഭരണം പിന്നിയുണ്ടാക്കുക
    32. ഭൂമിയിൽ ഊന്നുക
    33. ഊക്കോടെ തട്ടി വേർപെടുത്തുക (കമ്പുകൊണ്ടോ കഴകൊണ്ടോ എന്നപോലെ) ഉദാഃ തോട്ടകൊണ്ടു തേങ്ങ കുത്തിയിടുക. കുത്തിയടർത്തുക = വടികൊണ്ടോ തോട്ടകൊണ്ടോ മറ്റോ ബലമ്പ്രയോഗിച്ചു പറിക്കുക. കുത്തിയുറപ്പിക്കുക = ഇടിച്ചുറപ്പിക്കുക. കുത്തിക്കയറുക = കൊണ്ടുകയറുക, തറയ്ക്കുക
  8. കുത്തുകൈ

    1. നാ.
    2. മുട്ടിലൂന്നിയ കൈ
  9. കൊതു(ക്)

    1. നാ.
    2. പറക്കുന്ന ഒരു ചെറിയ പ്രാണി
    1. പ്ര.
    2. തീരെ വകയ്ക്കു കൊള്ളാത്തവനും ബലഹീനനുമാണെങ്കിലും ഉപദ്രവകാരിയായ മനുഷ്യൻ, അൽപപ്രാണി
  10. കൊത്തുക

    1. ക്രി.
    2. പക്ഷി ചുണ്ടുകൊണ്ടു കുത്തുക. "കൊക്കിലൊടുങ്ങുന്നതേ കൊത്താവൂ" (പഴ.)
    3. പാമ്പ്, മത്സ്യം മുതലായവ കടിക്കുക
    4. വെട്ടുകത്തി കോടാലി മുതലായവയുടെ അറ്റം കൊണ്ട് വെട്ടുക
    5. നുറുക്കുക, ചെറിയ കഷണങ്ങളാക്കുക
    6. കിളയ്ക്കുക
    7. അരകല്ല് ആട്ടുകല്ല് മുതലായവ കൊത്തുളികൊണ്ട് കൂടുതൽ പരുപരുപ്പനാക്കുകയോ നിരപ്പാക്കുകയോ ചെയ്യുക
    8. കല്ല്, ലോഹം മരം മുതലായവയിൽ അക്ഷരങ്ങൾ രേഖപ്പെടുത്തുകയോ ചിത്രപ്പണി ചെയ്യുകയോ ചെയ്യുക
    9. അക്ഷരങ്ങളുടെ പ്രതിരൂപം ലോഹത്തിലും മറ്റും നിർമിക്കുക
    10. കള്ളു കുടിക്കുക, കൊത്തിനിരത്തുക = ഭൂമി കിളച്ചു നിരപ്പാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക