1. കത്തിരി2, കത്തരി

    1. നാ.
    2. വഴുതിനയിൽ ഒരിനം
  2. കാതര

    1. വി.
    2. ഭീരുത്വമുള്ള, ധൈര്യമില്ലാത്ത, ഭയശീലമുള്ള
    3. സങ്കടമുള്ള, വേദനയുള്ള, പാരവശ്യമുള്ള
    4. ഉലയ്ക്കപ്പെട്ട, വ്യാകുലമായ, പരിഭ്രമിച്ച, കുഴങ്ങിയ
    5. (ഭയംകൊണ്ടും മറ്റും) ചഞ്ചലമായ, ഇളകുന്ന
  3. ഗാത്ര2

    1. നാ.
    2. ഭൂമി
  4. കദ്രു2

    1. നാ.
    2. സ്വർണം
    3. പ്ലാശ്
    4. ദക്ഷപുത്രി, കശ്യപൻറെ ഭാര്യ, നാഗങ്ങളുടെ മാതാവ്
  5. ഗാത്ര1

    1. വി.
    2. ഗാത്രം ഉള്ള, ശരീരം ഉള്ള
  6. കദ്രു1

    1. വി.
    2. പിംഗളനിറമുള്ള, തവിട്ടുനിറമുള്ള
    3. പുള്ളികളുള്ള
  7. കതിര്, കതിർ

    1. നാ.
    2. സൂര്യൻ
    3. ഒരു മർമം
    4. പ്രകാശം, ശോഭ
    5. രശ്മി, കിരണം
    6. നെല്ല് മുതലായ ധാന്യങ്ങളുടെ വിത്തുകുല
    7. നെയ്ത്തുകരുവി, നൂലുചുറ്റുന്ന തണ്ട്
    8. കയറുപിരിക്കുന്ന റാട്ടിൽ മാലി തൊടുത്തുന്ന കമ്പി
    9. നീളത്തിൽ മുറിച്ചെടുത്തിട്ടുള്ള കഷണം (മത്സ്യത്തിൻറെയോ മാംസത്തിൻറെയോ) ഉദാ: മീങ്കതിര്
    10. ചക്രത്തിൻറെ ആരക്കാൽ
    11. ഒരുതരം ഉളി, നന്നേവീതികുറഞ്ഞത്, ഉദാ: കതിരുളി, കതിരിരുമ്പ്
    12. നെൽക്കതിർക്കറ്റകൊണ്ടുള്ള ഒരു വഴിപാട്
  8. കതിര

    1. നാ.
    2. നെൽപ്പാടങ്ങളിൽ വളരുന്ന ഒരുജാതി കള
  9. കത്തിരി1

    1. നാ.
    2. കത്തിരിയുടെ രൂപത്തിൽ പിണച്ചുള്ള കെട്ട്
    3. കത്തിരിപ്പൂട്ടുപോലുള്ള തലയിൽക്കെട്ട്. (പ്ര.) കത്തിരിയും പച്ചിലയും പോളെ പറ്റുക. കത്തിരിപ്പൂട്ട് = കത്രികപ്പൂട്ട്
  10. കാത്തിരി

    1. നാ.
    2. ആയുധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക