1. ഖാദി1

    1. നാ.
    2. ശത്രുക്കളെ നശിപ്പിക്കുന്നവൻ
    3. ഭക്ഷിക്കുന്നവൻ
    4. അധികം തിന്നുന്നവൻ
    5. രക്ഷിക്കുന്നവൻ
  2. ഖാദി2

    1. നാ.
    2. ചർക്കയിൽ നൂറ്റ നൂലിനാൽ നിർമിക്കപ്പെടുന്ന വസ്ത്രം
  3. കത്തി2

    1. -
    2. "കത്തുക" എന്നതിൻറെ ഭൂതരൂപം.
  4. കധി

    1. നാ.
    2. സമുദ്രം
  5. കാതി1

    1. വി.
    2. ഇച്ഛിക്കുന്ന, ആഗ്രഹിക്കുന്ന (സമാസത്തിൽ പ്രയോഗം) ഉദാ: ഋണകാതി, കാമകാതി
  6. കാദി, കാതിയാർ

    1. നാ.
    2. കാജി
  7. ഖാതി

    1. നാ.
    2. ഖനനം, കുഴിക്കൽ
  8. ഗതി

    1. നാ.
    2. അനുഭവം
    3. മോക്ഷം, നിർവാണം
    4. ജ്ഞാനം, അറിവ്
    5. പ്രവാഹം, ഒഴുക്ക്
    6. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള പോക്ക്, ഗമനം, നടപ്പ്, യാത്ര
    7. വഴി, മർഗം
    8. ഉപായം, പോംവഴി
    9. ഉപജീവനമാർഗം, കഴിച്ചിലിനുള്ള വക, സാമ്പത്തികശേഷി
    10. രക്ഷ, ആശ്രയം, ശരണം
    11. ശ്രയസ്സ്, അഭിവൃദ്ധി
    1. വ്യാക.
    2. ഒരു ദ്യോതകശബ്ദം (ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നുനിന്ന് ആ വിഭക്തിയുടെ അർത്ഥത്തെ പരിഷ്കരിക്കുന്നത്)
    1. സംഗീ.
    2. താളവേഗത്തെ കുറിക്കുന്ന പദം
    1. നാ.
    2. കഥകളിയിലെ ഒരു അഭിനയക്രമം
    3. കാവ്യഗുണങ്ങളിൽ ഒന്ന്
    4. വ്യവഹാരത്തിൻറെ സ്വഭാവം
    5. ദേവഹൂതിയിൽ കർദമനുണ്ടായ പുത്രിമാരിൽ അഞ്ചാമത്തേവൾ, പുലഹൻ എന്ന പ്രജാപതിയുടെ ഭാര്യ. (പ്ര.) ഗതികെടുക = കഷ്ടസ്ഥിതിയിലാകുക, ആശ്രയമില്ലാതാകുക, വഴിമുട്ടുക
  9. ഗദി

    1. നാ.
    2. വിഷ്ണു, കൃഷ്ണൻ
    1. വി.
    2. ഗദ ധരിച്ച
    3. ഗദമുള്ള, രോഗമുള്ള
    1. നാ.
    2. രോഗി (സ്ത്രീ.) ഗദിനി
  10. ഘാതി

    1. നാ.
    2. കൊല
    3. അടി
    4. മുറിവ്
    5. പക്ഷിപിടുത്തം, പക്ഷികളെകൊല്ലൽ
    6. പക്ഷികളെകുടുക്കിപ്പിടിക്കുന്ന കെണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക