1. കങ്കൻ

    1. നാ.
    2. യമൻ
    3. അജ്ഞാതവാസകാലത്തു ധർമപുത്രർ സ്വീകരിച്ച പേര്
    4. വ്യാജമായി ബ്രാഹ്മണവേഷം ധരിച്ചവൻ
    5. ക്ഷത്രിയൻ
    6. ഒരു യാദവ രാജാവ്, കംസൻറെ സഹോദരൻ
    7. ഒരു പക്ഷി, സുരസയുടെ പുത്രനായ ആദ്യത്തെ കങ്കപക്ഷി
  2. ഖനകൻ

    1. നാ.
    2. എലി
    3. ഖനിവേലക്കാരൻ
    4. കുഴിക്കുന്നവൻ, തുരങ്കം നിർമിക്കുന്നവൻ
    5. തുരങ്കം വച്ചു ഭവനഭേദനം ചെയ്യുന്നവൻ, കള്ളൻ
    6. കുഴികളിലോ കിടങ്ങുകളിലോ നിന്നു യുദ്ധം ചെയ്യുന്ന ഭടൻ
  3. ഖാനകൻ

    1. നാ.
    2. കള്ളൻ
    3. ഖനിജോലിക്കാരൻ
  4. ഘനാഘന

    1. വി.
    2. നിരപ്പുള്ള
    3. കൊലയിൽതാൽപര്യമുള്ള, ഹിംസാശീലമുള്ള, അടിച്ചുവീഴ്ത്തുന്ന, കലഹത്തിൽപ്രീയമുള്ള
    4. ക്രൂരതയുള്ള, ഉപദ്രവിക്കുന്ന
    5. കട്ടിയുള്ള, ഇടതിങ്ങിയ
  5. കനക്കൻ മുളക്

    1. നാ.
    2. കനത്ത മണികളുള്ള കുരുമുളക്
  6. കുങ്കൻ

    1. നാ.
    2. ഒരുതരം കർണാഭരണം
    1. വി.
    2. കീഴറ്റങ്ങാത്ത, നിയന്ത്രിക്കാൻ ആകാത്ത
    1. നാ.
    2. ഒരു സംജ്ഞാനാമം. പ.മ. (സ്ത്രീ.) കുങ്കി, കുങ്കുമ്മ
  7. കുനുകുനെ

    1. അവ്യ.
    2. ചുരുണ്ടുചുരുണ്ട്
    3. ചെറിയചെറിയ, കൊച്ചുകൊച്ചായ
  8. കോങ്കണ്ണ്

    1. നാ.
    2. കോടിയ കണ്ണ്, ചരിച്ചു നോക്കുന്ന കണ്ണ്. കോങ്കണ്ണൻ = കോങ്കണ്ണുള്ളവൻ. (സ്ത്രീ.) കോങ്കണ്ണി
  9. ഘണഘണ

    1. നാ. ശബ്ദാനു.
    2. മണിയുടെയും മറ്റും ശബ്ദം
  10. ഗണകൻ

    1. നാ.
    2. കണക്കുകൂട്ടുൻ, കണക്കൻ, കണക്കെഴുത്തുകാരൻ
    3. ജ്യൗതിഷി ("ഗണക"ശബ്ദവും, അതിനോടനുബന്ധപ്പെട്ട "കണിയാൻ" എന്ന പദവും ഭാഷയിൽ ജാതിപ്പേരായും പ്രയോഗം)
    4. (വില്ല്, ചക്രം, കുന്തം, ഖഡ്ഗം, ചുരിക, ഗദ ബാഹു എന്നീ) ആയുധങ്ങളിൽ ഒന്നിൻറെ പ്രയോഗം മാത്രം അഭ്യസിച്ച യോദ്ധാവ്. (സ്ത്രീ.) ഗണകി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക