1. ഖിലം

    1. നാ.
    2. മരുഭൂമി
    3. വിടവ്
    4. തരിശുഭൂമി, ഒരിക്കലും ഉഴുതിട്ടില്ലാത്ത ഭൂമി
    5. അപ്രയുക്തം, ഒരുകാലത്തുനടപ്പുണ്ടായിരുന്നിട്ടു കാലക്രമത്തിൽ പ്രയോഗമില്ലാതെവന്നത്
    6. സംഗ്രഹം
    7. പുസ്തകങ്ങളിലും മറ്റും വിട്ടുപോയതിനെ നികത്തുന്നതിനായി എഴുതിച്ചേർക്കുന്ന ഭാഗം
    8. പരിശിഷ്ടം, അനുബന്ധം
  2. കിലം

    1. നാ.
    2. കളി, ലീല
  3. കീലം1

    1. നാ.
    2. ഒരുതരം ആയുധം
    3. തൂണ്
    4. കൈമുട്ട്
    5. കുറ്റി
    6. കുന്തം
    7. ജ്വാഅ, അഗ്നിശിഖ
    8. ബന്ധിക്കുന്നത്, ആണി (ആപ്പ്, അച്ചാണി, ചാവി, സാക്ഷ, ഓടാമ്പൽ മുതലായവയെ കുറിക്കാൻ ഈ പദം ഉപയോഗിക്കാറുണ്ട്)
    9. പൂക്കളുടെ അണ്ഡകോശത്തിൽനിന്നു പുറപ്പെടുന്നതും കേസരങ്ങളെ വഹിക്കുന്നതുമായ നാളം
    10. മൂക്കുത്തി
    11. സുരതത്തിൻറെ അംഗമായ താഡനങ്ങളിൽ ഒന്ന്
    12. ഒരുതരം അർബുദം
    13. നാലുതരം മൂഢഗർഭങ്ങളിൽ ഒന്ന്
    14. അണു, ചെറിയ അംശം
    15. സൂര്യഘടികാര സൂചി
  4. കീലം2

    1. നാ.
    2. കുന്തുരുക്കം
    3. വൃക്ഷത്തിൻറെ കറ
  5. ഗിലം

    1. നാ.
    2. ജോനകനാരകം
    3. ശ്രാവ്
    4. മുതല, ചീങ്കണ്ണി
    5. ഭക്ഷ്യം (വിഴുങ്ങത്തക്കത്)
  6. ഗോകിലം, -കീലം

    1. നാ.
    2. ഉലക്ക
    3. കലപ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക