1. ച2

    1. വ്യാക.
    2. ഒരു കൃതികൃത് പ്രത്യയം (ര, ല, ള, ഴ എന്നീ വെർണങ്ങളിൽ അവസാനിക്കുന്ന ധാതുക്കളോടാണ് പ്രായേണ ഈ പ്രത്യയം ചേരുന്നത്.)
  2. ച3

    1. അവ്യ.
    2. ഉം, തന്നെ, പോലും, നിശ്ചയമായി, വിശേഷിച്ചും, എങ്കിലും, കൂടെ, എന്നാൽ, നേരെമറിച്ച്, അന്യോന്യം, ഹേതുവായി, തുല്യമായി എന്നിത്യാദി അർത്ഥങ്ങളിൽ പ്രയോഗം (പാദപൂരകമായും മണിപ്രവാളകൃതികളിൽ കാണാം)
  3. ച4

    1. നാ. ജ്യോ.
    2. പരൽപ്പേരുപ്രകാരം ആറ് എന്ന സംഖ്യയെ കുറിക്കുന്ന അക്ഷരം "കടപയാദി" "അക്ഷരസംഖ്യ" എന്നിവ നോക്കുക
  4. ച1

    1. -
    2. മലയാള അക്ഷരമാലയിലെ ആറാമത്തെ വ്യഞ്ജനം, ചവർഗത്തിലെ ആദ്യത്തെ അക്ഷരം, താലവ്യഖരം. സംസ്കൃതത്തിലും മിക്ക ഭാരതീയഭാഷകളിലും "ച" തന്നെ ആറാമത്തെ വ്യഞ്ജനം. തമിഴിൽ മൂന്നാമത്തേത്.
  5. ചാ1

    1. -
    2. "ചാകുക" എന്നതിൻറെ ധാതുരൂപം.
  6. ചാ2

    1. -
    2. "ചായുക" എന്നതിൻറെ ധാതുരൂപം.
  7. ഛ1

    1. -
    2. മലയാള അക്ഷരമാലയിലെ ഏഴാമത്തെ വ്യഞ്ജനം, ച വർഗത്തിലെ അതിഖരം.
  8. ഛ2

    1. വ്യാ.
    2. ഒരു വ്യാക്ഷേപകം (നിന്ദ, പുച്ഛം, പരിഹാസം മുതലായവയെ സൂചിപ്പിക്കുന്നത്)
  9. ഛ3

    1. നാ. ജ്യോ.
    2. പരൽപ്പേരുപ്രകാരം ഏഴ് എന്ന സംഖ്യയെ കുറിക്കുന്ന അക്ഷരം
  10. ചാക്ക്3, ചോ-

    1. നാ.
    2. എഴുത്തുകല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക