1. തകട്2

    1. നാ. സംഗീ.
    2. ഒരു താളം
  2. തകട്1, തകിട്

    1. നാ.
    2. കനംകുറഞ്ഞ ലോഹപാളി. തകടും കൂടും = മന്ത്രങ്ങൾ എഴുതി പൂജിച്ച തകട് കൂട്ടിനകത്താക്കി ഉണ്ടാക്കുന്ന ഏലസ്സ്. തകട്ടരം = കനംകുറഞ്ഞു പരന്ന അരം. തകട്ടുവൈരം = 1. പരന്നവൈരക്കല്ല്; ഉരച്ച് രൂപപ്പെടുത്താത്ത വൈരം
  3. തീക്കട്ട

    1. നാ.
    2. നാളമില്ലാതെ എരിയുന്ന തടിയുടെയും മറ്റും കഷണം, കനൽക്കട്ട. (പ്ര.) തീക്കട്ടയിൽ ഉറുമ്പരിക്കുക. "തീക്കട്ട കഴുകിയാൽ കരിക്കട്ട" (പഴ.)
  4. തീക്കുറ്റി

    1. നാ.
    2. തീപ്പെട്ടിത്തിരി
  5. തുക്കട

    1. നാ.
    2. മോശപ്പെട്ടത്
    3. ചെറിയഭാഗം
    4. രാഗവിസ്താരം കൂടാതെയുള്ള സംഗീതം
  6. തുക്കിടി

    1. നാ.
    2. റവന്യൂഡിവിഷൻ
    3. അതിലെ അധികാരി, കലക്റ്റർ. (പ്ര.) തുക്കിടിസായിപ്പ്
  7. തേക്കിട

    1. നാ.
    2. ചൊറിയണം
    3. ആനവണങ്ങി
  8. തകടി

    1. നാ.
    2. നിരന്ന ഭൂമി
  9. തൈക്കാറ്റ്

    1. നാ.
    2. ഇളങ്കാറ്റ്
  10. തക്കിടി

    1. നാ.
    2. തുലാക്കോൽ
    3. കള്ളത്തൂക്കം
    4. വഞ്ചന, തട്ടിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക