1. ദാരി2

    1. നാ.
    2. ഒരു രോഗം
    3. ദ്വാരം, വിടവ്
  2. ദാരി1

    1. നാ.
    2. ദാരങ്ങളുള്ളവൻ, ഭർത്താവ്
  3. കോദണ്ഡധരൻ, -ധാരി, -പാണി

    1. നാ.
    2. വില്ലാളി
    3. ശ്രീരാമൻ
  4. തരി1

    1. നാ.
    2. ചെറിയ നുറുക്ക്
    3. തള വള തുടങ്ങിയ ആഭരണങ്ങളുടെ അകത്ത് കിലുങ്ങുന്നതിനായിട്ടിടുന്ന ലോഹശകലം
    4. കൊയ്തിട്ട നെൽക്കതിർ
    5. നനവുള്ള നിലം
  5. തരി2

    1. നാ.
    2. "തരണംചെയ്യാൻ ഉപയോഗിക്കുന്നത്", കപ്പൽ, തോണി, ചങ്ങാടം
  6. തരി3

    1. -
    2. "തരിക്കുക" എന്നതിൻറെ ധാതുരൂപം.
  7. താരി1

    1. നാ.
    2. പാത, വഴി
    3. രീതി, വിധം
    4. താളം
  8. താരി2

    1. നാ.
    2. ഝങ്കാരം
  9. താരി3

    1. നാ.
    2. മൂർച്ച
    3. ആയുധങ്ങളുടെ വായ്ത്തല
    4. ഒരായുധം. (പ്ര.) താരിതാഴ്ത്തുക = പയറ്റിൽ താരി എന്ന ആയുധം താഴ്ത്തുക
  10. താരി4

    1. നാ.
    2. ചങ്ങാടം, വഞ്ചി (തരണംചെയ്യാൻ സഹായിക്കുന്നതിനാൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക