1. ധട

    1. നാ.
    2. തുലാം രാശി
    3. ത്രാസ്സ്
    4. ത്രാസ്സിലെ അളവുസൂചി
  2. താട

    1. നാ.
    2. താടി
    3. കാളയുടെയും പശുവിൻറെയും മറ്റും കഴുത്തിനു താഴെ ഞാന്നുകിടക്കുന്ന തൊലിയുടെ മടക്ക്
    4. പൂവൻകോഴിയുടെ തലയ്ക്കിരുവശവുമുള്ള മാംസളമായ ഭാഗം
  3. തട1

    1. നാ.
    2. വരമ്പ്
    3. താങ്ങ്
    4. വിരോധം
    5. തവണ
    6. പട്ടട
    7. തടസ്സം, ചെറുക്കൽ
    8. അടി വെട്ട് കുത്ത് മുതലായവ തടുക്കുന്ന അടവ്
    9. ത്രാസ്സിൻറെ തണ്ട്
    10. സാധനങ്ങൾ മറിഞ്ഞോ ഉരുണ്ടോ പോകാതിരിക്കാൻ കൊള്ളിച്ചുവയ്ക്കുന്ന അട, ഇലവച്ചു കഞ്ഞികുടിക്കാൻ ഓലക്കാൽ വാഴപ്പോള മുതലായവകൊണ്ടുണ്ടാക്കി വയ്ക്കുന്ന വളയം
    11. വാഴയുടെ തണ്ട്
    12. ചേന ചേമ്പ് മുതലായ ചില ചെടികളുടെ ഇലത്തണ്ട്
    13. ചേമ്പിൻറെയും വാഴയുടെയും തായ്ക്കിഴങ്ങ്
    14. തടികയറ്റിവച്ച് അറുക്കാനുള്ള ഇഴ
    15. പുകയിലഞെട്ട്
    16. കൊയ്ത കതിരിൻറെ ഒരു കറ്റ
    17. മൃഗങ്ങളുടെ ഗർഭം
    18. മൃഗങ്ങളുടെ ഇണചേരൽ
    19. ചരിവ്, തീരം
  4. ദാഢ

    1. നാ.
    2. ആഗ്രഹം
    3. കൂട്ടം
    4. ആനക്കൊമ്പ്
    5. തേറ്റ
    6. വലിയപല്ല്
  5. തറ്റ്

    1. നാ.
    2. താറ്. (തറുക നോക്കുക). (പ്ര.) തറ്റുടുക്കുക = ഉടുത്തമുണ്ടിൻറെ ഒരറ്റം തുടകൾക്കിടയിലൂടെ പിന്നിലേക്ക് എടുത്തു കുത്തുക
  6. തട്ട്1

    1. നാ.
    2. അടി, ആഘാതം
  7. തട്ടി2

    1. നാ.
    2. മറ
    3. തൊഴുത്ത്
    4. കുടിലിൻറെ ചെറ്റവാതിൽ
  8. തടി2

    1. നാ.
    2. ചരിവ്
    3. താഴ്വര
    4. തീരം
  9. താടി

    1. നാ.
    2. ചിബുകം (മുഖത്തിൽ കീഴ്ചുണ്ടിനു താഴെയുള്ള ഭാഗം)
    3. പുരുഷന്മാരുടെ മുഖത്ത് കവിളിലും താടിയിലും മറ്റും (മേൽച്ചുണ്ട് ഒഴിച്ചുള്ള ഭാഗത്ത്) വളരുന്ന രോമം
    4. കഥകളിയിലെ വേഷങ്ങളിൽ ഒരു വിഭാഗം, താടിയുള്ള വേഷം
    5. (കഴുക്കോലിൻറെ) അറ്റം, കഴുക്കോൽത്താടി. (പ്ര.) താടി എടുക്കുക = 1. മുഖത്തുവളരുന്ന രോമങ്ങൾ വടിച്ചുകളയുക
    6. മരണമടുക്കുമ്പോൾ താടി ഇളകത്തക്കവണ്ണം ശ്വാസം വലിക്കുക. താടികളയുക = താടിവടിക്കുക. താടിക്കുകൈകൊടുക്കുക = ചിന്താമൂകനായിരിക്കുക. താടിയും മൂക്കും കൂട്ടിമുട്ടുക = വാർദ്ധക്യാവസ്ഥയിലെത്തുക
  10. തീറ്റ

    1. നാ.
    2. തീറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക