1. നട3

    1. നാ.
    2. വഴി
    3. കാല്
    4. അമ്പലം
    5. വീട്, അമ്പലം തുടങ്ങിയവയുടെ പ്രവേശനദ്വാരത്തിനു മുന്നിലുള്ള പടി
    6. ഗേറ്റിൻറെയും മറ്റും മുൻഭാഗം
    7. മുൻപതിവ്. (പ്ര.) നടയ്ക്കുവയ്ക്കുക, -ഇരുത്തുക = ആന തുടങ്ങിയ മൃഗങ്ങളെ ദേവസ്ഥാനത്തിൽ സമർപ്പിക്കുക. നടകാവൽ = അടിമപ്പണി, വാതിൽക്കാവൽ. നടകല്ല് = വീട്ടിലേക്കു കയറുന്നതിനു കെട്ടിയിരിക്കുന്ന പടികൾ
  2. നട1

    1. -
    2. "<നടക്കുക" എന്നതിൻറെ ധാതുരൂപം.
  3. നട2

    1. നാ.
    2. കാലുപയോഗിച്ച് ചലിക്കൽ
  4. കാവുതടി, -ണ്ട്

    1. നാ.
    2. രണ്ടറ്റത്തും ഭാരം തൂക്കി തോളിൽവച്ചു ചുമക്കുന്നതിനുള്ള തണ്ട്, തടി, കാമരം
  5. നാട്

    1. നാ.
    2. കൃഷിഭൂമിയും ആൾപ്പാർപ്പും ഉള്ള സ്ഥലം
    3. ദിക്ക്, ദേശം, രാജ്യം. (പ്ര.) നാടുകടത്തുക = നാട്ടിൽനിന്നു പുറത്താക്കുക. നാടുനീങ്ങുക = മരിക്കുക (രാജാക്കന്മാർ) തീപ്പെടുക. "നാടുവിട്ട രാജാവ് ഊരുവിട്ട പട്ടി" (പഴ.)
  6. ആനായത്തീട്ട്, -നീട്ട്

    1. നാ.
    2. അധികാര പത്രം
  7. നാട

    1. നാ.
    2. നൂലുകൊണ്ട് വീതിയിൽ നെയ്തുണ്ടാക്കുന്ന പട്ട
    3. നെയ്ത്തുതറിയിലെ ഓടം
  8. നാട്ട1

    1. നാ. സംഗീ.
    2. ഒരു രാഗം
  9. നാട്ട2

    1. നാ.
    2. നാട്ടിനിറുത്തിയിട്ടുള്ള കല്ല്
    3. സ്മാരകമായി നാട്ടിയിട്ടുള്ള കല്ല്. നാട്ടക്കോൽ = വാഴയ്ക്കും മറ്റും താങ്ങായി ഊന്നി നിറുത്തുന്ന കഴ
  10. നാഡി

    1. നാ.
    2. മീൻകണ്ണിക്കറുക
    3. ഞരമ്പ്
    4. ജൈവകോശങ്ങൾകൊണ്ടുള്ള ചെറുകുഴൽ
    5. കയ്യടക്കവിദ്യ, ചെപ്പടിവിദ്യ. (പ്ര.) നാഡി അടിക്കുക, -മിടിക്കുക = രക്തധമനികളിൽ മിടിപ്പുണ്ടായിരിക്കുക. നാഡിതളരുക = ലിംഗത്തിൻറെ ഉദ്ധാരണശക്തി നഷ്ടപ്പെടുക. നാഡിനോക്കുക, -പിടിക്കുക = ഹൃദയത്തിൽനിന്നു പുറപ്പെടുന്ന രക്തധമനികളിൽ പ്രധാനപ്പെട്ട ഒന്നിനെ സ്പർശിച്ചു രക്തത്തിൻറെ മിടിപ്പു പരിശോധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക