1. നന്ദ

    1. നാ.
    2. ഐശ്വര്യം
    3. ദുർഗാദേവി
    4. ആനന്ദം
    5. ഭർത്തൃസഹോദരി
    6. ഒരു പക്ഷത്തിലെ ഒന്നാമത്തെയും ആറാമത്തെയും ഏഴാമത്തെയും തിഥികൾ
  2. നന്ത്1

    1. നാ.
    2. വളർച്ച, അഭിവൃദ്ധി
  3. നന്ത്2

    1. നാ.
    2. ശംഖ്
    3. നത്ത
  4. നാന്ദി

    1. നാ.
    2. സന്തോഷം
    3. ഐശ്വര്യം
    4. തുടക്കം, ആരംഭം
    5. നാടകത്തിൻറെ പൂർവരംഗമായി അണിയറയില്വച്ചു നടത്തുന്ന ഇഷ്ടദേവതാസ്തുതി തുടങ്ങിയ ചടങ്ങുകൾക്കു പൊതുവെ പറയുന്ന പേര്
    6. നാന്ദി എന്ന ചടങ്ങിൻറെ അവസാനത്തിൽ പ്രക്ഷകർക്കുകൂടി കേൾക്കത്തക്കവണ്ണം പാടുന്ന പാട്ട്
    7. നാന്ദിശ്രാദ്ധം. (പ്ര.) നാന്ദികുറിക്കുക = ആരംഭിക്കുക
  5. നിനാദി

    1. നാ.
    2. ശബ്ദിക്കുന്നത്
  6. നിന്ദ

    1. നാ.
    2. ആക്ഷേപിക്കൽ, അപമാനിക്കൽ
    3. പുച്ഛം വെറുപ്പ് അഹങ്കാരം എന്നിവ പ്രകടിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ
  7. നന്തി

    1. നാ.
    2. ഒരു ബ്രാഹ്മണജാതി
    3. ചക്കാലൻ
  8. നിന്ദു

    1. നാ.
    2. ചാപിള്ളയെ പ്രസവിക്കുന്ന സ്ത്രീ
  9. നന്ദി1

    1. നാ.
    2. കൃതജ്ഞത, ഉപകാരസ്മരണ
  10. നന്ദി2

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. പുത്രൻ
    5. പടുകരണ
    6. ആനന്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക