1. പക്കീർ, പക്കിരി

    1. നാ.
    2. മുഹമ്മദീയ ഭിക്ഷു. (പ്ര.) അത്താഴപ്പക്കീര് = റംസാൻ കാലത്ത് അർധരാത്രിക്കുശേഷം വ്രതക്കാരെ അത്താഴം കഴിക്കാനായി വിളിച്ചുണർത്തുന്ന ആൾ
  2. പകർ1

    1. നാ.
    2. പ്രകാശം
  3. പകർ2

    1. -
    2. "പകരുക" എന്നതിൻറെ ധാതുരൂപം.
  4. പകിരി

    1. നാ.
    2. ചുറ്റൽ. (പ്ര.) പകിരിതിരിയുക = വേഗത്തിൽ ശരീരം തിരിക്കുക, ചുറ്റുക. (പയറ്റിലെ ഒരു പ്രയോഗം, അതിവേഗത്തിൽ അടവുചവിട്ടി വട്ടം ചുറ്റുക)
  5. പകരി

    1. നാ.
    2. ചുറ്റൽ
    3. ഒരുതരം വെടിക്കോപ്പ്
  6. പാകാരി

    1. നാ.
    2. പാകദ്വിട്ട്
  7. പീക്രി

    1. വി.
    2. പോക്കുകെട്ട, നിസ്സാരമായ, ചെറിയ
  8. പുകര്

    1. നാ.
    2. ശുക്രൻ
    3. ചോറ്
    4. പ്രകാശം
    5. ജീവൻ
    6. കാർമേഘം
    7. ആനയുടെ പതകരി
    8. മേഘവർണം
    9. കപിലനിറം
  9. പോക്കിരി

    1. നാ.
    2. തെമ്മാടി
    3. മുട്ടാളൻ
    4. മുടിയൻ
    5. അഗതി
  10. പോക്രി

    1. നാ.
    2. പോക്കിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക