1. സഖൻ

    1. നാ.
    2. മിത്രം, ബന്ധു, സുഹൃത്ത്
  2. ശാഖൻ

    1. നാ.
    2. സുബ്രഹ്മണ്യൻ
  3. സുഖേന

    1. അവ്യ.
    2. സുഖമായിട്ട്
    3. സുഖത്തോടുകൂടി
  4. ശാകുന

    1. വി.
    2. ശാകുണ
    3. ശകുനത്തെ സംബന്ധിച്ച
    4. പക്ഷിയുടെ സ്വഭാവമുള്ള
  5. അനിലബന്ധു, -സഖൻ

    1. നാ.
    2. അഗ്നി
  6. ശുകൻ

    1. നാ.
    2. മഹർഷി
    3. രാവണൻറെ ഒരു പരിചാരകൻ
  7. സഗുണ

    1. വി.
    2. ഗുണമുള്ള
    3. സത്വരജസ്തമോഗുണങ്ങളുള്ള, അവയിൽ ഏതെങ്കിലും ഒന്നുള്ള
    4. പ്രത്യേകഗുണമുള്ള, നിർവചിക്കാവുന്ന സവിശേഷതയുള്ള.(പ്ര.) സഗുണബ്രഹ്മം = പ്രത്യേകഗുണങ്ങളോടും രൂപത്തോടും കൂടി സങ്കൽപ്പിക്കപ്പെടുന്ന പരമാത്മാവ്
  8. ശിഖൻ

    1. നാ.
    2. സിക്കുകാരൻ
  9. ശകുനി

    1. നാ.
    2. പക്ഷി
    3. കഴുകൻ
    4. സുബലൻ എന്ന ഗാന്ധാരരാജാവിൻറെ പുത്രൻ, ദുര്യോധനൻറെ മാതുലൻ (സൗബലൻ)
    5. ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ഒരു അസുരൻ
    6. ഹിരണ്യാക്ഷൻറെ പുത്രനായ ഒരു അസുരൻ
    1. പ്ര.
    2. വഞ്ചകൻ (ശകുനി കള്ളച്ചൂതു കളിച്ചവൻ ആകയാൽ)
  10. ശക്നു

    1. വി.
    2. ദയാപൂർവം സംസാരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക