1. ഹത

    1. വി.
    2. ഹനിക്കപ്പെട്ട. നശി(പ്പി)ക്കപ്പെട്ട, വഞ്ചിക്കപ്പെട്ട, വിട്ടുപോയ, ഗുണിക്കപ്പെട്ട
  2. ഹിത

    1. നാ.
    2. ശുഭമായ
    3. ചിറ
    4. പിടിക്കപ്പെട്ട
    5. വയ്ക്കപ്പെട്ട
    6. ഇഷ്ടംപോലെയുള്ള
    7. കൊള്ളാവുന്ന, ഉചിതമായ
    8. പോയ, പുറപ്പെട്ട
    9. മേലിൽ ഗുണമായി വരുന്നതിനു കാരണമായ
    10. പഥ്യമായ
    11. ഉപകാരമുള്ള
    12. നടന്നുപോകാനുള്ള വഴി
  3. ഹുത

    1. വി.
    2. ഹോമിക്കപ്പെട്ട, വിളിക്കപ്പെട്ട. ഹുതൻ = ശിവൻ
  4. ഹുതി

    1. നാ.
    2. ഹോമം
  5. ഹൂത

    1. നാ.
    2. ആഹ്വാനംചെയ്യപ്പെട്ട
  6. ഹൂതി

    1. നാ.
    2. ആഹ്വാനം, (പോർക്കു)വിളി
    3. പേർ. ഹൂനൻ = ഹൂണൻ
  7. ഹേതി

    1. നാ.
    2. ആയുധം (ഏതുകൊണ്ടു ഹനിക്കുന്നുവോ അത്)
  8. ഹേതു

    1. നാ.
    2. ഒരു അലങ്കാരം
    3. ഉദ്ദേശ്യം
    4. ഉത്പത്തി
    5. കാരണം
    6. യുക്തിവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക