1. ഹൃത

    1. വി.
    2. ഹരിക്കപ്പെട്ട, സ്വീകരിക്കപ്പെട്ട, വശീകൃത
  2. ഹൃത്ത്

    1. നാ.
    2. നെഞ്ച്
    3. ഉള്ള്, ഉൾഭാഗം
    4. ഹൃദയം, മനസ്സ് (വിചാരത്തിൻറെ ഇരിപ്പിടം, വിഷയങ്ങളാൽ ഹരിക്കപ്പെടുന്നത് എന്നർഥം)
    5. ഹൃദയത്തിൻറെ ഉള്ളിലിരിക്കുന്ന പത്മാകാരമായ മാംസവിശേഷം, ഹൃത്പിണ്ഡം
  3. ഹാരിത2, -ത്വം

    1. നാ.
    2. ആകർഷകത
  4. ഹാർദ

    1. വി.
    2. ഹൃദയംഗമമായ
    1. നാ.
    2. ഹാർദം
  5. ഹൃതി

    1. നാ.
    2. നാശം
    3. ഹരണം, അപഹരണം, കവർച്ച
  6. ഹ്രീണ, ഹ്രീത

    1. വി.
    2. ലജ്ജിച്ച, നാണിച്ച
  7. ഹാരിത1

    1. വി.
    2. ആകർഷിക്കപ്പെട്ട
    3. അപഹരിക്കപ്പെട്ട
  8. ഹരിത്ത്

    1. നാ.
    2. വിഷ്ണു
    3. സിംഹം
    4. സൂര്യൻ
    5. ദിക്ക്
    6. മഞ്ഞൾ
    7. വേഗമുള്ള കുതിര
    8. ചെറുപയറ്
    9. പച്ചിലനിറം
    10. സുര്യൻറെകുതിര
  9. ഹൃദി

    1. -
    2. (ഹൃത് എന്ന ശബ്ദത്തിൻറെ ആധാരികാ വിഭക്തിരൂപം) ഹൃദയത്തിൽ. ഹൃദിസ്ഥ = ഹൃദയത്തിലിരിക്കുന്ന.
  10. ഹാർദി

    1. വി.
    2. അധികം ഇഷ്ടമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക