-
അപ-
- അവ്യ.
-
ദൂരെ, തെറ്റായ, കീഴോട്ട്, ഇല്ലാതെ, കൂടാതെ, തുടങ്ങിയ അർത്ഥങ്ങളിൽ സംസ്കൃതത്തിൽ നാമങ്ങൾക്കും കൃതികൾക്കും മുമ്പിൽ ചേർക്കുന്ന ഒരു ശബ്ദം
-
അപ്പോത്തിക്കരി, അപ്പാ-
- നാ.
-
കമ്പൗണ്ടർ, ബിരുദമില്ലാത്ത അലോപ്പതി ചികിത്സകൻ
-
അപ്പ1
- നാ.
-
ഒരുതരം പാഴ്ച്ചെടി, കടലാവണക്ക്, വേലിപ്പത്തൽ
-
അപ്പ2
- നാ.
-
അപ്പൻ
-
അപ്പാ
- വ്യാ.
-
വേദന, ഭയം, അദ്ഭുതം തുടങ്ങിയവ സൂചിപ്പിക്കുന്നു
-
അപ്പി1
- നാ.
-
കുഞ്ഞ്, ഓമന (വാത്സല്യസൂചകം)
-
അപ്പി2
- നാ.
-
കുഞ്ഞുങ്ങളുടെ മലം. അപ്പിയിടുക = മലവിസർജനം ചെയ്യുക
-
അപ്പ്
- നാ.
-
വെള്ളം
-
ഇരുവേലി
-
ആപി
- വി.
-
തടിച്ച
- നാ.
-
പൂരാടനക്ഷത്രം
-
ആപ്പ1
- നാ.
-
കരണ്ടി, തവി