-
അഭ്യാഘാത്
- നാ.
-
ഏറ്റുമുട്ടുന്നവൻ, പ്രഹരിക്കുന്നവൻ
-
അഭ്യക്ത
- വി.
-
അഭ്യഞ്ജനം ചെയ്യപ്പെട്ട, (എണ്ണ, സുഗന്ധദ്രവ്യം മുതലായവയാൽ) പൂശപ്പെട്ട
-
അലങ്കരിക്കപ്പെട്ട, വിതാനിക്കപ്പെട്ട
-
അഭ്യാഗത
- വി.
-
അടുത്തുവന്ന, സമീപിച്ച, വന്നുചേർന്ന
-
അതിഥിയായി വന്നുചേർന്ന
-
അഭിയുക്ത
- വി.
-
തക്ക, ശരിയായ, യോഗ്യമായ
-
ആസക്തിയുള്ള, താത്പര്യമുള്ള
-
പാണ്ഡിത്യമുള്ള, വൈദഗ്ധ്യമുള്ള
-
എതിർക്കപ്പെട്ട, ആക്രമിക്കപ്പെട്ട
-
കുറ്റം ചുമത്തപ്പെട്ട
-
നിയമിക്കപ്പെട്ട
-
അഭ്യാഗതി
- നാ.
-
വരവ്, അടുത്തുവന്നുചേരൽ
-
അഭ്യക്തി
- നാ.
-
അഭ്യഞ്ജനം, എണ്ണതേപ്പ്
-
അഭ്യുക്ത
- വി.
-
പരാമർശിക്കപ്പെട്ട, ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചു പറയപ്പെട്ട