-
അരം1
- (ഇരുമ്പു മുതലായവ) രാകാനുള്ള ഒരു ഉപകരണം
- വണ്ടിച്ചക്രത്തിൻറെ അരക്കാൽ
-
അരം2
- ഏറ്റവും
- കാലതാമസം കൂടാതെ
-
അരം3
- വേലിപ്പത്തൽ
-
അരം4
- നാശംവരുത്തുന്നത്, ഹരം വരുത്തുന്നത്
-
അരിം
- അരും
-
അരും
- അരിയ, ചേർന്ന, സൂക്ഷ്മമായ
-
അറം1
- യമൻ
- ധർമം, സദാചാരം, മതകർമം, നന്മ, പുണ്യം
-
അറം2
- അറുവാക്ക്, ശാപവചനം. അറമ്പറ്റുക = ആലോചനയില്ലാതെ പറയുന്ന വാക്കുകൾ തനിക്കുതന്നെ ദോഷകരമായി പരിണമിക്കുക. കഥാപത്രങ്ങളുടെ വാക്കുകളായിട്ടു പറയുന്ന ദുരന്തം ഗ്രന്ഥകർത്താവിനുതന്നെ വന്നുചേരുക
-
അറാം, ഹറാം
- നിഷിദ്ധമായ, തെറ്റായ, അശുദ്ധമായ. അറമ്പിറന്ന = വ്യഭിചാരംകൊണ്ട് ഉണ്ടായ
-
ആരം1
- ഹാരം, മുത്തുമാല