-
ഇഡ, ഇള
- പാർവതി
- സ്വർഗം
- പശു
- ദുർഗ
- ഭൂമി
-
ഇലാ
- ഇല്ലാത്ത
-
ഇല1
- വെറ്റില
- സസ്യത്തിൻറെ പത്രം
- വാഴയില, ഉദാ: സദ്യയ്ക്ക് ഇലവയ്ക്കുക
- നിലത്തിൽ വെള്ളം ചവിട്ടിക്കയറ്റാനുള്ള ചക്രത്തിൻറെ പലക
- വാള് കത്തി മുതലായവയുടെ മൂർച്ചയുള്ളഭാഗം, അലക്
-
ഇല2
- ഇല്ല.
-
ഇലി
- ഒരു ഡിഗ്രിയുടെ 1/60 ഭാഗം
- (ജ്യോ.) വിനാഴിക
-
ഇല്ല1
- "ഇൽ" എന്ന ഖിലധാതുവിൽ "അ" എന്ന നിഷേധപ്രത്യയം ചേർത്തരൂപം, നിർദേശകക്രിയയോടു ചേർത്തുപ്രയോഗം.
-
ഇല്ല2, ഇല്ലാ, ലാ
- ഇല്ലേ കാണത്തക്കവണ്ണം അകലെയുള്ള ഒന്നിനെ ചൂണ്ടിപ്പറയാൻ ഉപയോഗിക്കുന്ന (ഗ്രാമ്യ) പദം, ആ, അതാ.
-
ഇല്ലാ
- ഇല്ല
- വി. ഇല്ലാത്ത ഉദാ: ഇല്ലാമക്കൾ ഇല്ലായുക (ഖിലരൂപം, ഇല്ലാതെ ആകുക)
-
ഇല്ലി
- ചെറിയദ്വാരം
- മുള, കല്ലൻ മുള
- ശരപ്പുല്ല്
- കുടക്കമ്പി, ചീളി, വില്ലി
- രാട്ടിൻറെ ചക്രത്തിലെആരക്കാല്
-
ഇല്ലേ
- (ചോദ്യം) ഉണ്ടോ ഇല്ലയോ, എന്നതു ശരിതന്നെയോ
- ഇല്ലതന്നെ, ഉദാ: അത് അവിടെ ഇല്ലേ ഇല്ല
- ആദരപൂർവമായ നിഷേധിക്കൽ, ഉദാ: അതു ഞാൻ കണ്ടില്ലേ